പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; രണ്ടു പേര്‍ അറസ്റ്റില്‍

16 കാരിയായ ബന്ധുവിനോടൊപ്പമാണ് പെണ്‍കുട്ടി ക്ഷേത്രത്തില്‍ പോയത്. സംഭവത്തില്‍ ബന്ധുവിന്റെ സഹായത്തോടെയാണെ സംഭവം നടന്നതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്

ഭോപ്പാല്‍: ഭോപ്പാലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ബന്ധുവിനോടൊപ്പം ക്ഷേത്ര ദര്‍ശനത്തിനുപോയ 12-കാരിയെയാണ് ബലാത്സംഗം ചെയ്ത ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസിയായ യുവാവിനെയും ബന്ധുവായ പെണ്‍കുട്ടിയെയും പോലീസ് അറസ്റ്റു ചെയ്തു. 16 കാരിയായ ബന്ധുവിനോടൊപ്പമാണ് പെണ്‍കുട്ടി ക്ഷേത്രത്തില്‍ പോയത്. സംഭവത്തില്‍ ബന്ധുവിന്റെ സഹായത്തോടെയാണെ സംഭവം നടന്നതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ചൊവ്വാഴ്ച്ച വൈകുന്നേരം ബന്ധുവായ പെണ്‍കുട്ടിയോടൊപ്പം ക്ഷേത്രത്തിലേക്ക് പോകും വഴിയാണ് പെണ്‍കുട്ടിയെ ഒരാള്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ബലമായി തട്ടികൊണ്ടുപോകുന്നത്. ശേഷം പെണ്‍കുട്ടിയെ ലാത്സംഗം ചെയ്യുകയും ഇതിനുശേഷം കല്ലുപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

അതേസമയം ബുധനാഴ്ച്ച രാവിലെയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് പോലീസില്‍ പരാതിയുമായി ബന്ധുക്കള്‍ എത്തിയത്.

Exit mobile version