തലസ്ഥാനത്ത് ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു

തിരുവനന്തപുരം പോത്തന്‍കോടില്‍ ഓട്ടിസം ബാധിച്ച 16 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു തിരുവനന്തപുരം പോത്തന്‍കോടില്‍ ഓട്ടിസം ബാധിച്ച 16 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു പീഡനം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസി ഷാജഹാനായി പോലീസ് തെരച്ചില്‍ നടത്തുന്നു.

Exit mobile version