പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; 42 കാരന്‍ അറസ്റ്റില്‍

പതിമൂന്ന് വയസ്സുകാരനെ വിളിച്ചു വരുത്തി സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്

പരവൂര്‍: പരവൂരില്‍ പ്രായപൂര്‍ത്തിയാകത്ത ആണ്‍ കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ 42കാരന്‍ പിടിയില്‍.
ഒഴുകുപാറ കോളനി സ്വദേശി ഹനൂക് ആണ് അറസ്റ്റിലായത്. ഒരാഴ്ച മുന്‍പാണ് ഇയാള്‍ പതിമൂന്ന് വയസ്സുകാരനെ വിളിച്ചു വരുത്തി സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്. സംഭവത്തില്‍ ബന്ധുകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഇന്നലെ റിമാന്‍ഡിലായി.

Exit mobile version