കോളിയൂര്‍ കൊലപാതകം; ഒന്നാം പ്രതിക്ക് വധശിക്ഷ, രണ്ടാം പ്രതിക്ക് ജീവപര്യന്തം

പ്രതികള്‍ അടുക്കള വാതില്‍ തകര്‍ത്ത് വീടിന്റെ അകത്ത് കയറി തുടര്‍ന്ന് ഇവര്‍ കൊണ്ട് വന്ന് ചുറ്റികകൊണ്ട് ഉറങ്ങി കിടക്കുന്ന ഗൃഹനാഥനെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു തുടര്‍ന്ന് അടുത്ത് കിടന്നിരുന്ന ഭാര്യയെയും തലയ്ക്കടിച്ച് ബോധം കെടുത്തി പീഡിപ്പിക്കുകയായിരുന്നു

തിരുവനന്തപുരം: കോളിയൂരിന്‍ വീട്ടില്‍ കയറി ഗ്രഹനാഥനെ കൊലപ്പെടുത്തി ഭാര്യയെ പീഡിപ്പിച്ച സംഭവത്തില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. വട്ടപ്പാറ സ്വദേശി അനില്‍കുമാറിനാണ് ഒന്നാം പ്രതി. തമിഴ്നാട് സ്വദേശി ചന്ദ്രശേഖരനാണ് രണ്ടാം പ്രതി.

2016 ജൂലൈ 7നാണ് നാടിനെ തടുക്കിയ സംഭവം അരങ്ങേറിയത്. പീഡനവും, കൊലപാതകവുമടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ചത്. ഭവനഭേദനം, കവര്‍ച്ചയടക്കമുള്ള കേസുകള്‍ക്ക് 7 വര്‍ഷം വരെ തടവും വിധിച്ചിട്ടുണ്ട്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതിയുടെ നിരീക്ഷണം. നാടിനെ നടുക്കിയ സംഭവത്തില്‍ രണ്ട് ദിവസം കൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതും തെളിവുകള്‍ ശേഖരിച്ചതും കേസിന് വലിയ വഴിത്തിരിവായി.

പ്രതികള്‍ അടുക്കള വാതില്‍ തകര്‍ത്ത് വീടിന്റെ അകത്ത് കയറി തുടര്‍ന്ന് ഇവര്‍ കൊണ്ട് വന്ന് ചുറ്റികകൊണ്ട് ഉറങ്ങി കിടക്കുന്ന ഗൃഹനാഥനെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു തുടര്‍ന്ന് അടുത്ത് കിടന്നിരുന്ന ഭാര്യയെയും തലയ്ക്കടിച്ച് ബോധം കെടുത്തി പീഡിപ്പിക്കുകയായിരുന്നു. കേസില്‍ ഇരുവരും കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

Exit mobile version