പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; കരാട്ടെ മുറകള്‍ പ്രയോഗിച്ച് രക്ഷപ്പെട്ട് പെണ്‍കുട്ടി

പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി പീഡനശ്രമം നടത്തിയപ്പോഴാണ് പെണ്‍കുട്ടി കരാട്ടെ മുറകള്‍ പ്രയോഗിച്ച് രക്ഷപെട്ടോടിയത്

രാമങ്കരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെതിരെ കരാട്ടെ മുറകള്‍ പ്രയോഗിച്ചു. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി പീഡനശ്രമം നടത്തിയപ്പോഴാണ് പെണ്‍കുട്ടി കരാട്ടെ മുറകള്‍ പ്രയോഗിച്ച് രക്ഷപെട്ടോടിയത്.

കടന്ന് പിടിച്ചതിന്റെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് ഭീഷണിപ്പെടുത്തുകയും അച്ഛനെയും സഹോദരനെയും കൊല്ലുമെന്നും ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കുട്ടി വീണ്ടില്‍ പറയുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

സംഭവത്തില്‍ ആലപ്പുഴ ജില്ലയിലെ രാമങ്കരി സ്വദേശി സനീഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി സനീഷ് കുമാറിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇതോടെ ആയോധന മുറകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ചിരിച്ച് തള്ളേണ്ട എന്നാണ് നാട്ടുകാര്‍ പറയുന്നത്.

Exit mobile version