മസാജ് പാര്‍ലറുകളില്‍ മിന്നല്‍ പരിശോധന; 5 തായ് യുവതികളെ പെണ്‍വാണിഭ സംഘത്തില്‍ നിന്ന് രക്ഷപ്പെടുത്തി

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു മസാജ് പാര്‍ലറുകളില്‍ മിന്നല്‍ പരിശോധനകള്‍ നടത്തിയത്. കൊറിഗോണിലെ സുകന്യ സ്പാ , ഇലൂമി സ്പാ എന്നീ മസാജ് പാര്‍ലറുകളിലായിരുന്നു റെയ്ഡ് നടത്തിയത്

പുനൈ: പുനൈയിലെ മസാജ് പാര്‍ലറുകളില്‍ ഉണ്ടായ മിന്നല്‍ പരിശോധനയില്‍ 5 തായ് യുവതികളെ പെണ്‍വാണിഭ സംഘത്തില്‍ നിന്ന് രക്ഷപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു മസാജ് പാര്‍ലറുകളില്‍ മിന്നല്‍ പരിശോധനകള്‍ നടത്തിയത്.

കൊറിഗോണിലെ സുകന്യ സ്പാ , ഇലൂമി സ്പാ എന്നീ മസാജ് പാര്‍ലറുകളിലായിരുന്നു റെയ്ഡ് നടത്തിയത്. റെയ്ഡില്‍ പെണ്‍വാണിഭ സംഘത്തിലെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ അധാര്‍മ്മിക പ്രവര്‍ത്തനത്തിന് കേസ് ചുമത്തിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു മിന്നല്‍ പരിശോധന.

Exit mobile version