ഒരേ സമയം രണ്ട് കാമുകന്മാരുമായി പ്രണയബന്ധത്തിലേര്‍പ്പെട്ട വിവരം അറിഞ്ഞു; കാമുകന്മാരുടെ സഹായത്തോടെ അനുജത്തിയെ യുവതി കൊലപ്പെടുത്തി

ഹിമാന്‍ഷി എന്ന 12 കാരിയാണ് കൊല്ലപ്പെട്ടത്.

കബൂര്‍ ഖര്‍: ഒരേ സമയം രണ്ട് കാമുകന്‍മാരുമായി പ്രണയബന്ധത്തിലേര്‍പ്പെട്ട വിവരം അറിഞ്ഞതിനെ തുടര്‍ന്ന് യുവതി സ്വന്തം അനുജത്തിയെ കൊലപ്പെടുത്തി. കാമുകന്മാരുടെ സഹായത്താല്‍ ആണ് ക്രൂര കൃത്യം നടത്തിയത്. കബൂര്‍ ഖര്‍ ഗ്രാമത്തിലാണ് സംഭവം. ഹിമാന്‍ഷി എന്ന 12 കാരിയാണ് കൊല്ലപ്പെട്ടത്.

വീടിനടുത്താണ് മരിച്ച നിലയില്‍ ഹിമാന്‍ഷിയെ കണ്ടെത്തിയത്. സംഭവത്തില്‍ കാമുകന്‍മാരുടെ സഹായത്തോടെ സഹോദരിയെ കൊലപ്പെടുത്തിയ കാജല്‍ എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് സഹായിച്ച കാമുകന്‍മാരായ മോഹിത്ത് , ഭരത് വീര്‍ എന്നിവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.

Exit mobile version