അമ്മയ്ക്ക് പരീക്ഷ; വിശന്ന്, മുലപ്പാലിനായി തൊണ്ട പൊട്ടിക്കരഞ്ഞ് കുഞ്ഞ്, കേണപേക്ഷിച്ചിട്ടും പാലൂട്ടാന്‍ സമ്മതിക്കാതെ അധികൃതര്‍

സപ്ലിമെന്ററി പരീക്ഷ എഴുതിനെത്തിയ 23 കാരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

ജയ്പൂര്‍: പരീക്ഷയ്ക്കിടെയുണ്ടായ യുവതിയുടെ അനുഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിശന്ന് തൊണ്ട പൊട്ടി കരഞ്ഞ കുഞ്ഞുപൈതലിനെ മുലയൂട്ടാനുള്ള അനുമതി നിഷേധിക്കുകയാണ് ചെയ്തത്‌. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. സപ്ലിമെന്ററി പരീക്ഷ എഴുതാനെത്തിയ 23 കാരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. എട്ട് മാസം പ്രായമായതായിരുന്നു കുഞ്ഞ്.

നിര്‍മ്മല കുമാരി പരീക്ഷ എഴുതുമ്പോള്‍ കുഞ്ഞിനെ എടുത്ത് പുറത്ത് കാത്തിരിക്കുകയായിരുന്നു ഭര്‍ത്താവ് കലു രാം ഭൈര്‍വ. ഇതിനിടെ കുഞ്ഞ് നിര്‍ത്താതെ കരയുകയായിരുന്നു. കരച്ചില്‍ നിര്‍ത്താതെ ആയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഭൈര്‍വയെയും കുഞ്ഞിനെയും സ്‌കൂളിനകത്തേക്ക് വിട്ടു. അകത്തെത്തി കുഞ്ഞിനെ അമ്മയുടെ പക്കലെത്തിക്കാന്‍ ഒരു മുതിര്‍ന്ന അധ്യാപികയോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അനുവദാനം നല്‍കിയില്ല.

തുടര്‍ന്ന് മറ്റൊരു അധ്യാപികയോടും കലു രാം കേണപേക്ഷിച്ചു. മുതിര്‍ന്ന അധ്യാപിക നിരസിച്ച കാര്യം തനിക്ക് ചെയ്യാനാകില്ലെന്ന് അവരും മറുപടി നല്‍കി. ഇതോടെ വിശന്ന് കരഞ്ഞ കുഞ്ഞിനെയും കൊണ്ട് പുറത്തിറങ്ങി പരീക്ഷ തീരുന്നത് വരെ കാത്തിരുന്നു. കാണുന്നവരുടെ ചങ്ക് തകര്‍ക്കുന്ന കാഴ്ചയായിരുന്നു അത്. പരീക്ഷ എഴുതുമ്പോള്‍ പുറത്ത് നിന്ന് ആരെയും കാണാന്‍ നിയമം അനുവദിക്കുന്നില്ലെന്നും നിയമമനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാനാകൂ എന്നും പ്രിന്‍സിപ്പല്‍ പ്രമീള ജോഷി പ്രതികരിച്ചു.

Exit mobile version