ബഭുവ: ശമ്പളം ഏഴുമാസമായി കിട്ടാത്തതിനെ തുടര്‍ന്ന് കൂലിപ്പണിയെടുക്കാന്‍ വേണ്ടി സര്‍ക്കാരുദ്യോഗസ്ഥന്‍ അവധിക്ക് അപേക്ഷിച്ചു. ബീഹാര്‍ ആരോഗ്യവകുപ്പില്‍ ക്ലര്‍ക്കായ അഭയ് കുമാര്‍ തിവാരിയാണ് കൂലിപ്പണിയെടുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചത്.
കുട്ടികളുടെ സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ പണം വേണമെന്നും അതിന് കൂലിപ്പണിയെടുക്കാന്‍ അവധി അനുവദിക്കണമെന്നുമാണ് തിവാരിയുടെ അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. കുടുംബം പട്ടിണിയിലാണെന്നും
നിത്യോപയോഗ സാധനങ്ങള്‍ അടക്കം ഒന്നും ഇനി കടമായി നല്‍കില്ലെന്നാണ് കടക്കാര്‍ പറഞ്ഞതായും കത്തില്‍ പറയുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബീഹാര്‍ ബഭുവ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലാണ് തിവാരി ജോലി ചെയ്യുന്നത്.
വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇത് ബീഹാറിലെ ആരോഗ്യരംഗത്തിന്റെ പരിതാപകരമായ സ്ഥിതിയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതെസമയം, സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചാലുടന്‍ ജീവനക്കാരന്റെ വേതനം നല്‍കുമെന്നാണ് മേലുദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരിക്കുന്നത്.