ഉന്നാവോ; എംഎല്‍എ കുല്‍ദീപ് സിങ്ങ് സെന്‍ഗാറിനെ ബിജെപി പുറത്താക്കി

സംഭവത്തില്‍ സുപ്രീം കോടതിയുടെ ഇടപെടലിന് പിന്നാലെയാണ് എംഎല്‍എ പുറത്താക്കിയതായി ബിജെപി സംസ്ഥാനനേതൃത്വം അറിയിച്ചിരിക്കുന്നത്.

ലക്‌നൗ: ഉന്നാവോ സംഭവത്തില്‍ ആരോപണ വിധേയനായ എംഎല്‍എ കുല്‍ദീപ് സിങ്ങ് സെന്‍ഗാറിനെ ബിജെപി പുറത്താക്കി. പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടതില്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന വിവരം പുറത്തു വന്നതിനെ തുടര്‍ന്ന് വ്യാപകപ്രതിഷേധമാണ് ബിജെപിക്കെതിരെ ഉയര്‍ന്നത്. ഈ പശ്ചാത്തലത്തിലാണ് എംഎല്‍എയെ ബിജെപി പുറത്താക്കിയത്.

സംഭവത്തില്‍ സുപ്രീം കോടതിയുടെ ഇടപെടലിന് പിന്നാലെയാണ് എംഎല്‍എ പുറത്താക്കിയതായി ബിജെപി സംസ്ഥാനനേതൃത്വം അറിയിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഉന്നാവ് സദറില്‍ നിന്നുള്ള എംഎല്‍എയാണ് സെന്‍ഗാര്‍. നേരത്തെ സെന്‍ഗാറിനെ സസ്‌പെന്‍ഡ് ചെയ്തതായി ഉത്തര്‍പ്രദേശ് ബിജെപി സംസ്ഥാന കമ്മറ്റി അറിയിച്ചിരുന്നു.

2017 നിയമസഭാ തെരഞ്ഞെടുപ്പിലാണ് സെന്‍ഗാര്‍ ബിജെപിയില്‍ എത്തുന്നത്. അതിനുമുമ്പ്
ബിഎസ്പിയിലും സമാജ് വാദി പാര്‍ട്ടിയിലുമായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നിലവില്‍ പോക്‌സോ വകുപ്പ് പ്രകാരം ജയിലിലാണ്.

Exit mobile version