ഓണ്‍ലൈനില്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് സോപ്പുകട്ട; സംഭവത്തില്‍ നഷ്ടപരിഹാരം വിധിച്ച് കണ്‍സ്യൂമര്‍ ഫോറം

ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് കണ്‍സ്യൂമര്‍ ഫോറം വിധി പുറപ്പെടുവിച്ചത്.

ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവാവിന് സോപ്പ് കട്ട എത്തിച്ച് നല്‍കിയ കേസില്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി. മൊഹാലി സ്വദേശി പ്രവീണ്‍ കുമാര്‍ ശര്‍മയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് വിധി. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് കണ്‍സ്യൂമര്‍ ഫോറം വിധി പുറപ്പെടുവിച്ചത്.

2017 മാര്‍ച്ചിലായിരുന്നു പ്രവീണ്‍ കുമാറിന് ദുരനുഭവമുണ്ടായത്. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ സ്‌നാപ്ഡിലില്‍ നിന്നും ഐഫോണ്‍ 7 പ്ലസ് ഓര്‍ഡര്‍ ചെയ്ത പ്രവീണിന് ലഭിച്ചത് 5 ഡിറ്റര്‍ജന്റ് കട്ടകളായിരുന്നു.

ഉടനെ ഡെലിവറി ചെയ്ത കമ്പനികളുമായി ബന്ധപ്പെട്ടെങ്കിലും കമ്പനിയുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായില്ല. കൂടാതെ പ്രവീണിന്റെ സ്‌നാപ്ഡീല്‍ അക്കൗണ്ട് കമ്പനി ഡിലീറ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്നാണ് കണ്‍സ്യൂമര്‍ ഫോറത്തില്‍ പ്രവീണ്‍ പരാതിപ്പെട്ടത്.

സ്‌നാപ്ഡീല്‍, പയസ് ഫാഷന്‍, ബ്ലൂ ഡാര്‍റ്റ് കൊറിയര്‍ എന്നിവരോട് 81, 799 രൂപ, എട്ട് ശതമാനം വാര്‍ഷിക പലിശ സഹിതം റീഫണ്ട് ചെയ്യാനാണ് വിധി. പതിനായിരം രൂപ നഷ്ടപരിഹാരമായും, മറ്റൊരു പതിനായിരം വ്യവഹാരങ്ങള്‍ക്കുള്ള ചെലവായി വേറെ നല്‍കാനും ഫോറം ഉത്തരവിട്ടു.

Exit mobile version