മഹാരാഷ്ട്രയില്‍ മഹാലക്ഷ്മി എക്‌സ്പ്രസ് ട്രെയിന്‍ വെള്ളക്കെട്ടില്‍ കുടുങ്ങി; ട്രെയിനിന് അകത്തും വെള്ളം; രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു-വീഡിയോ

റയില്‍വേ പോലീസും സിറ്റി പോലീസും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

ബദല്‍പൂര്‍; മഹാരാഷ്ട്രയില്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ട്രെയിന്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. മഹാലക്ഷ്മി എക്‌സ്പ്രസ് ട്രെയിനാണ് വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയത്. 2000 യാത്രക്കാര്‍ ട്രെയിനിന് ഉള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.

ബദല്‍പൂരിനും വാങ്കണിക്കും ഇടയില്‍ വച്ചാണ് ട്രെയിന്‍ കുടുങ്ങിയത്. ട്രെയിനിന്റെ പ്ലാറ്റ്‌ഫോം വരെ വെള്ളം കയറിയിട്ടുണ്ട്.

ദുരന്ത നിവാരണ സേന സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ചുറ്റും വെള്ളം കയറിയതിനാല്‍ ട്രെയിനില്‍ കുടുങ്ങിയവരെ ബോട്ടിലാണ് രക്ഷിക്കാന്‍ കഴിയുകയോള്ളു. റയില്‍വേ പോലീസും സിറ്റി പോലീസും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Exit mobile version