ശ്വസന സംബന്ധമായ പ്രശ്‌നങ്ങളുണ്ടോ..? പശുവിനെ ഒന്ന് തടവിയാല്‍ മാത്രം മതി; പുതിയ വാദവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഓക്‌സിജന്‍ ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്ന ഏകമൃഗം പശുവാണെന്ന് അദ്ദേഹം പറയുന്നു.

ഡെഹ്റാഡൂണ്‍: ശ്വസന സംബന്ധമായ പ്രശ്‌നങ്ങളുണ്ടെങ്കില്‍ പശുവിനെ ഒന്ന് തടവിയാല്‍ മാത്രം മതിയെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. ഓക്‌സിജന്‍ ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്ന ഏകമൃഗം പശുവാണെന്ന് അദ്ദേഹം പറയുന്നു.

പശുവിനെ തടവുന്നതിലൂടെ ശ്വസന സംബന്ധിയായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് റാവത്ത് പറയുന്നതിന്റെ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. പശുവിന്‍ പാലിന്റെയും ഗോമൂത്രത്തിന്റെയും ഔഷധഗുണത്തെ കുറിച്ചും റാവത്ത് വാചാലനാകുന്നുണ്ട്. കൂടാതെ പശുവിന്റെ സമീപത്ത് താമസിക്കുന്നത് ക്ഷയരോഗം മാറാന്‍ സഹായിക്കുമെന്നും റാവത്ത് അവകാശപ്പെടുന്നുണ്ട്.

Exit mobile version