ടിക് ടോക്കില്‍ 60 ലക്ഷം വീഡിയോ ക്ലിപ്പുകള്‍ നീക്കം ചെയ്തു; ചെയ്തത് ഇന്ത്യക്കാരുടെ

ന്യൂഡല്‍ഹി: ടിക് ടോക്കിന്റെ ചട്ടങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് ആപ്പില്‍ നിന്ന് 60 ലക്ഷം വീഡിയോ ക്ലിപ്പുകള്‍ നീക്കം ചെയ്തു. ഇന്ത്യയില്‍ ആപ്പിനകത്ത് നിയമവിരുദ്ധമോ, അശ്ലീലമോ ആയ ഉള്ളടക്കങ്ങള്‍ പാടില്ലെന്ന കര്‍ശന നിബന്ധന പാലിക്കാനാണ് ഈ തീരുമാനം.

ആര്‍എസ്എസിന്റെ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ പരാതിയെ തുടര്‍ന്നാണ് ടിക് ടോക് ആപ്പിന് കേന്ദ്ര ഇലക്ട്രോണിക്-ഐടി വകുപ്പ് നോട്ടീസ് നല്‍കിയത്. ആപ്പിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചതായിരുന്നു പരാതി. ഈ ആപ്പ് ദേശതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതാണെന്നും ആരോപിച്ചു.

എന്നാല്‍ ഈ വാദം തള്ളിയ ബൈറ്റെഡാന്‍സ് ഇന്ത്യയില്‍ ഡാറ്റ സെന്റര്‍ ആരംഭിക്കുമെന്നും ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നും വ്യക്തമാക്കി.

ചൈനീസ് ഇന്റെര്‍നെറ്റ് സര്‍വ്വീസസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റേതാണ് ടിക് ടോക്. ആര്‍ക്കും എളുപ്പത്തില്‍ വീഡിയോ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്യാവുന്ന ടിക് ടോക് വഴി ലൈംഗീക ചൂഷണം നടക്കുന്നുവെന്ന പരാതികളും വ്യാപകമാണ് , കൊച്ചു കുട്ടികളിലേക്ക് വരെ അഡള്‍ട്ട് കണ്ടന്റ് എത്തുന്നുവെന്നും ഇത് തടയാന്‍ പോലും ആപ്പില്‍ മാര്‍ഗമില്ലെന്നതും യാഥാര്‍ത്ഥ്യമാണ്.

Exit mobile version