ബാരിക്കേഡ് പ്രദേശത്തുകൂടി വണ്ടി ഓടിച്ചെന്നാരോപിച്ച് അപമര്യാദയായി പെരുമാറി; പോലീസ് ഉദ്യോഗസ്ഥനെ എടുത്തിട്ടടിച്ച് യുവതി

ദീപാവലി തിരക്കുകള്‍ പ്രമാണിച്ച് റോഡില്‍ ബാരിക്കേട് കെട്ടിയിട്ടുണ്ടായിരുന്നു.

ലഖ്‌നൗ: ബാരികേഡ് പ്രദേശത്ത് കൂടി വണ്ടി ഓടിച്ചെന്നാരോപിച്ച് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥന് യുവതിയുടെ മര്‍ദ്ദനം. അമ്മയ്‌ക്കൊപ്പം ഷോപ്പിങ്ങിനെത്തിയതായിരുന്നു യുവതി. വളരെ മോശമായി സംസാരിച്ചതും പെരുമാറുകയും മര്‍ദ്ദിക്കുകയും ചെയ്തതാണ് യുവതിയെ പ്രകോപിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.

ദീപാവലി തിരക്കുകള്‍ പ്രമാണിച്ച് റോഡില്‍ ബാരിക്കേട് കെട്ടിയിട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് അറിയില്ലായിരുന്ന യുവതി ബാരിക്കേഡ് മറികടന്ന് സ്‌കൂട്ടി ഓടിക്കുകയായിരുന്നു. ഉടന്‍ ആര്‍ജെ ഗൗതം യുവതിയോട് മോശമായി പെരുമാറുകയും യുവതിയെ മര്‍ദിക്കുകയും ചെയ്തു. ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തില്‍ യുവതിയും അമ്മയും റോഡില്‍ മറിഞ്ഞ് വീഴുകയും ചെയ്തു. തുടര്‍ന്ന് യാത്രക്കാര്‍ ഓടിക്കൂടുകയും ചെയ്തു.

ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. മാത്രമല്ല യുവതിയും ഉദ്യോഗസ്ഥനെതിരെ കയര്‍ക്കുന്നുണ്ട്. മാത്രല്ല ഇയാളെ കൈനീട്ടി യുവതി അടിക്കുന്നുമുണ്ട്. പോലീസ് ഉദ്യോഗസ്ഥന്റെ കോളറില്‍ പിടിക്കുകയും വലിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. തുടര്‍ന്ന് മുതിര്‍ന്ന് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തുകയും അക്രമിച്ച ഉദ്യോഗസ്ഥന്‍ സ്ഥലം വിടുകയും ചെയ്തു. സംഭവത്തില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Exit mobile version