മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍

കൗണ്‍ണ്ടര്‍ ടെററിസം ഡിപ്പാര്‍ന്റ്‌മെന്റ്ാണ് (സിറ്റിഡി) ഹാഫിസിനെ അറസ്റ്റ് ചെയ്തത്.

ന്യൂഡല്‍ഹി; മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍. ജമാ അത് ഉദ് ദവ തലവനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടെന്ന് പാകിസ്താന്‍ മാധ്യമത്തെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൗണ്‍ണ്ടര്‍ ടെററിസം ഡിപ്പാര്‍ന്റ്‌മെന്റ്ാണ് (സിറ്റിഡി) ഹാഫിസിനെ അറസ്റ്റ് ചെയ്തത്. ഗുജ്‌റന്‍വാലയിലേക്ക് പോകും വഴി ലാഹോറില്‍ വച്ചാണ് ഹാഫിസിനെ അറസ്റ്റ് ചെയ്തത്.

ഹാഫിസ് പാകിസ്താനില്‍ 23 ഭീകരവാദ കേസുകളിലെ പ്രതിയാണ്. ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുക ലക്ഷ്യമിട്ട് പാകിസ്താനിലെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് മേല്‍ ലോകരാജ്യങ്ങളുടെ സാമ്പത്തിക ഉപരോധം അടക്കമുള്ള സമ്മര്‍ദ്ദം ശക്തമാണ്. ഈ സാഹചര്യത്തിലാണ് ഹാഫിസ് സയീദിനെതിരെ അറസ്റ്റ് ചെയ്തത് എന്നാണ് നിഗമനം.

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയായ ഹാഫിസ് സയീദിനെ വിട്ടുനല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഹാഫിസ് പാകിസ്താനില്‍ സ്വതന്ത്ര വിഹാരം നടത്തുകയാണെന്നും ഇന്ത്യ ആരോപിച്ചിരുന്നു.

Exit mobile version