പ്രൈമറി സ്‌കൂളിന് മുകളില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണു; അമ്പതോളം കുട്ടികള്‍ക്ക് ഷോക്കേറ്റു

ഉത്തര്‍പ്രദേശിലെ നയാനഗര്‍ വിഷ്ണുപുര്‍ പ്രദേശത്ത് ഇന്നലെ വൈകീട്ടാണ് ദാരുണ സംഭവം നടന്നത്

നയാനഗര്‍: ഉത്തര്‍പ്രദേശില്‍ പ്രൈമറി സ്‌കൂളിന് മുകളിലേക്ക് ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ പൊട്ടി വീണ് അമ്പതോളം കുട്ടികള്‍ക്ക് ഷോക്കേറ്റു. ഉത്തര്‍പ്രദേശിലെ നയാനഗര്‍ വിഷ്ണുപുര്‍ പ്രദേശത്ത് ഇന്നലെ വൈകീട്ടാണ് ദാരുണ സംഭവം നടന്നത്. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

ഷോക്കേറ്റ കുട്ടികളെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരും അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.

അതേസമയം വൈദ്യുതി ലൈന്‍ പൊട്ടിവീണ സ്ഥലത്ത് കുട്ടികള്‍ ആരും തന്നെ ഇല്ലായിരുന്നുവെന്നും സമീപത്ത് കെട്ടിനിന്ന മഴവെള്ളത്തിലൂടെ ആണ് ഷോക്കേറ്റത് എന്നുമാണ് ജില്ലാ ഭരണകൂടം അധികൃതര്‍ അറിയിച്ചത്.

Exit mobile version