‘ആര് എന്തൊക്കെ പറഞ്ഞാലും ബീഫ് കറി ബീഫ് കറി തന്നെ’ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് ബീഫിന്റെ സ്‌പെഷ്യല്‍ വിഭവങ്ങള്‍; യുവാവിനെ തല്ലിചതച്ചവര്‍ക്കുള്ള മറുപടിയുമായി തമിഴകം

ഇപ്പോള്‍ ഈ ഹാഷ് ടാഗ് പ്രതിഷേധം തന്നെയാണ് ട്രെന്റിംഗില്‍ നില്‍ക്കുന്നതും.

ചെന്നൈ: ‘ബീഫ് 4 ലൈഫ്, വീ ലൗ ബീഫ്’ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്ന ഹാഷ് ടാഗുകളാണ് ഇവ. നിറയുന്ന ചിത്രങ്ങളാകട്ടെ ബീഫിന്റെ സ്‌പെഷ്യല്‍ വിഭവങ്ങളും. കഴിഞ്ഞ ദിവസം ബീഫ് കഴിച്ചതിന്റെ പേരില്‍ തമിഴ്‌നാട്ടിലെ മുസ്ലീം യുവാവിനെ തല്ലിചതച്ചതിലുള്ള പ്രതിഷേധ സൂചകമായാണ് തമിഴകം ബീഫ് ചിത്രങ്ങള്‍ കൊണ്ട് സമൂഹമാധ്യമങ്ങളില്‍ ആറാട്ട് നടത്തിയിരിക്കുന്നത്.

ഇപ്പോള്‍ ഈ ഹാഷ് ടാഗ് പ്രതിഷേധം തന്നെയാണ് ട്രെന്റിംഗില്‍ നില്‍ക്കുന്നതും. നാഗപട്ടണം പൊറവച്ചേരി കീഴ്വേളൂര്‍ പെരുമാള്‍ കോവില്‍വീഥി മുഹമ്മദ് ഫൈസാനെയാണ് ബീഫ് കഴിച്ച ചിത്രം പങ്കുവെച്ചതിനെ തുടര്‍ന്ന് നാല്‍വര്‍ സംഘം ആക്രമിച്ചത്‌. വലിയ തോതിലാണ് ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നത്.

‘ആര് എന്തൊക്കെ പറഞ്ഞാലും ബീഫ് കറി ബീഫ് കറി തന്നെ’ എന്ന അടികുറിപ്പോടെ ഫൈസാന്‍ ബീഫിന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അതേസമയം ആക്രമണത്തില്‍ നാലു പേര്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. എന്‍ ദിനേഷ്‌കുമാര്‍ (28), എ ഗണേഷ്‌കുമാര്‍ (27), എം മോഹന്‍കുമാര്‍ (28), ആര്‍ അഗസ്ത്യന്‍ (29) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

Exit mobile version