ബരാങ്കിയിലെ സർക്കാർ സ്‌കൂളിലെ അധ്യാപകർ എല്ലാ ദിവസവും സെൽഫി എടുത്ത് ഡിഇ ഓഫീസിലേയ്ക്ക് അയക്കണം!

കൃത്യസമയത്ത് സ്‌കൂളില്‍ അധ്യാപകര്‍ എത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുവാനാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ബരാബങ്കി: ഉത്തർപ്രദേശിലെ ബരാങ്കി ജില്ലയിലെ സർക്കാർ സ്‌കൂളിൽ അധ്യാപകർക്ക് പുതിയ നിർദേശം നൽകി അധികൃതർ. എല്ലാ ദിവസം ക്ലാസ് മുറിയുടെ അടുത്ത് നിന്ന് സെൽഫി എടുത്ത് ഡിഇ ഓഫീസിലേയ്ക്ക് അയക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദേശം. കൃത്യസമയത്ത് സ്‌കൂളിൽ അധ്യാപകർ എത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുവാനാണ് ഈ നിർദേശം നൽകിയിരിക്കുന്നത്.

ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്കാണ് എടുത്ത സെൽഫികൾ അയയ്ക്കേണ്ടത്. അവിടുത്തെ ഉദ്യോഗസ്ഥർ സെൽഫികൾ സർവശിക്ഷാ അഭിയാൻ വെബ്പേജിൽ പോസ്റ്റുചെയ്യുകയും ചെയ്യും. നിശ്ചിത സമയത്തിനകം സെൽഫികൾ വെബ് പേജിൽ പോസ്റ്റുചെയ്യാൻ കഴിയാതെ വന്നാൽ ഒരു ദിവസത്തെ അറ്റന്റൻസ് നഷ്ടമാകും. മധ്യവേനൽ അവധിക്കുശേഷം സ്‌കൂൾ തുറന്നതോടെ ഈ പദ്ധതി നടപ്പിലായി കഴിഞ്ഞു. ഇതുവരെ 700 ഓളം അധ്യാപകർക്ക് സെൽഫി എടുക്കാത്തതുമൂലം ശമ്പളം നഷ്ടപ്പെട്ടിട്ടുമുണ്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്ത് വിട്ടത്.

തട്ടിപ്പ് നടത്തുന്ന അധ്യാപകർ കുട്ടികളെ പഠിപ്പിക്കാനും അറ്റന്റൻസ് രേഖപ്പെടുത്താനും മറ്റുള്ളവരെ നിയോഗിക്കുന്ന പതിവ് യുപിയിലുണ്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. പ്രധാന അധ്യാപകരുടെ അറിവോടെയാണിത്. ഇത് ലക്ഷ്യമിട്ടാണ് സെൽഫി പദ്ധതി നടപ്പിലാക്കിയത്. പദ്ധതി വിജയമാണെന്നു കണ്ടാൽ മറ്റുജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതർ പറയുന്നു.

Exit mobile version