രണ്ട് കൈകളിലും തോക്ക് പിടിച്ച് ബോളിവുഡ് ഐറ്റം നമ്പർ ഗാനത്തിന് ചുവടുവെച്ച് ബിജെപി എംഎൽഎ! വീഡിയോ വൈറൽ

അടുത്തിടെ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതുമാണ്

ന്യൂഡൽഹി: രണ്ട് കൈയ്യിലും തോക്ക് പിടിച്ച് ബോളിവുഡ് ഐറ്റം നമ്പർ ഗാനത്തിന് ചുവടുവെച്ച് ബിജെപി എംഎൽഎ. നൃത്ത ചുവടുകൾ ഇതിനോടകം വൈറലായി കഴിഞ്ഞു. ഉത്തരാഖണ്ഡിൽ നിന്നുള്ള ബിജെപി എംഎൽഎയായ പ്രണവ് ചാമ്പ്യനാണ് തോക്ക് ചൂണ്ടി നൃത്തം ചെയ്ത് വിവാദത്തിൽപ്പെട്ടത്.

അടുത്തിടെ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതുമാണ്. ഇതിനു പിന്നാലെയാണ് അടുത്ത വിവാദത്തിൽ പെട്ടിരിക്കുന്നത്. അനുയായികൾക്കൊപ്പമാണ് എംഎൽഎയുടെ നൃത്തം. പ്രകടനത്തിനിടെ കൈയ്യിലുണ്ടായിരുന്ന തോക്ക് അനുയായിയുടെ കൈയ്യിൽ കൊടുക്കുന്നുതും ഗ്ലാസിൽ വെള്ളം പകർന്ന് അത് കുടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ഉത്തരാഖണ്ഡിൽ മറ്റാർക്കും ഇങ്ങനെ ചെയ്യാനാകില്ലെന്ന് അണികൾ പറയുമ്പോൾ ഉത്തരാഖണ്ഡിൽ തന്നെയല്ല ഇന്ത്യയിൽ ആർക്കും ഇത് പറ്റില്ലെന്നായിരുന്നു ഇതിന് ബിജെപി എംപി നൽകുന്ന മറുപടി. എന്നാൽ വീഡിയോ പുറത്ത് വന്നതിനു പിന്നാലെ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. എംഎൽഎ ഉപയോഗിക്കുന്ന തോക്കിന് ലൈസൻസുണ്ടോ എന്ന കാര്യങ്ങളുൾപ്പെടെ അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version