അമിത് ഷായുടെ പേര് ‘പേര്‍ഷ്യന്‍’, ആദ്യം ബിജെപി സ്വന്തം നേതാവിന്റെ പേര് മാറ്റ്, എന്നിട്ട് മതി സ്ഥലങ്ങളുടെ പേരുകള്‍ മാറ്റുന്നത്; ഇര്‍ഫാന്‍ ഹബീബ്

അമിത് ഷായുടെ പേരിലെ 'ഷാ' പേര്‍ഷ്യയില്‍ നിന്ന് ഉദ്ഭവിച്ചതാണെന്നും ഗുജറാത്തി അല്ലെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു

ന്യൂഡല്‍ഹി: അമിത് ഷായുടെ പേര് പേര്‍ഷ്യനാണെന്ന് പ്രമുഖ ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ്. അമിത് ഷായുടെ പേരിലെ ‘ഷാ’ പേര്‍ഷ്യയില്‍ നിന്ന് ഉദ്ഭവിച്ചതാണെന്നും ഗുജറാത്തി അല്ലെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. രാജ്യത്തെ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാന്‍ മത്സരിക്കുന്ന ബിജെപി സര്‍ക്കാരുകള്‍ ആദ്യ സ്വന്തം നേതാവിന്റെ പേര് മാറ്റണമെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

‘ഗുജറാത്ത്’ എന്ന പേര് പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണെന്നും,’ഗുജറാത്ര’ എന്നായിരുന്നു ആദ്യം വിളിച്ചിരുന്നതെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. ഇതിന്റെ പേരും ബിജെപി മാറ്റണമെന്ന് ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ആഗ്രയുടെ പേര് ‘ആഗ്രാവന്‍’ എന്നാക്കി മാറ്റണമെന്ന് ബിജെപി എംഎല്‍എ ജഗന്‍ പ്രസാദ് ഗാര്‍ഗ് യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഇര്‍ഫാന്‍ ഹബീബ്.

ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ടയ്ക്കനുസരിച്ചാണ് ബിജെപിയുടെ പേര് മാറ്റല്‍ നടപടികളെന്നും ഇസ്ലാമികമല്ലാത്ത എല്ലാം മാറ്റിയ പാകിസ്താനെ പോലെ ഇസ്ലാമുമായി ബന്ധമുള്ളതിനെയെല്ലാം ഇല്ലാതാക്കാനാണ് ബിജെപിയും ഹിന്ദുത്വ ശക്തികളും ശ്രമിക്കുന്നതെന്നും ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

Exit mobile version