വിമാനവാഹിനി കപ്പല്‍ വിക്രാന്ത് 2021ല്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറും

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് 2021ല്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറുമെന്ന് വൈസ് അഡ്മിറല്‍ എകെ സക്‌സേന അറിയിച്ചു. ‘ആദ്യഘട്ട ട്രയല്‍ അടുത്തവര്‍ഷം ഫെബ്രുവരി മാര്‍ച്ചോടുകൂടി നടക്കും. വിമാനം വിക്ഷേപിക്കുന്നതിനായുള്ള ട്രയല്‍ കൈമാറ്റത്തിനുശേഷം മാത്രമേ ഉണ്ടാകൂ. 2011ലാണ് വിക്രാന്തിനെ ആദ്യം നീറ്റിലിറക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, റഷ്യയില്‍നിന്ന് ഉരുക്കെത്തിക്കാനുള്ള പദ്ധതി പാളിയതോടെ 2013 വരെ നീറ്റിലിറക്കല്‍ നീണ്ടു.

വിക്രാന്തിന്റെ അവസാനവട്ട മിനുക്കുപണികള്‍ നടക്കുകയാണെന്നും സക്‌സേന പറഞ്ഞു.
2020ല്‍ വിക്രാന്ത് കമ്മിഷന്‍ ചെയ്യുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചൈനയെ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യന്‍ നേവിയുടെ സാന്നിദ്ധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിക്രാന്തിനെ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്.

ഇന്ന് കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളില്‍ ഏറ്റവും വിലപിടിപ്പുള്ള യുദ്ധക്കപ്പലുകളാണ് വിമാന വാഹിനി കപ്പലുകള്‍. ഭാരിച്ച ചിലവും പ്രായോഗിക ബുദ്ധിമുട്ടുകളും ഉള്ളത് കൊണ്ട് വളരെ കുറച്ചു രാജ്യങ്ങള്‍ മാത്രമേ വിമാനവാഹിനികള്‍ ഉപയോഗിക്കുന്നുള്ളൂ ഫ്രാന്‍സ് ”ഡി ഗാല്‍ ‘ എന്ന ആണവശക്തിയാല്‍ പ്രവൃത്തിക്കുന്ന വിമാനവാഹിനി പ്രവര്‍ത്തിപ്പിക്കുന്നുണ്ട് . മുപ്പത് റാഫേല്‍ യുദ്ധവിമാനങ്ങള്‍ വഹിക്കുന്ന അതിശക്തമായ ഒരു വിമാന വാഹിനിയാണിത്.

Exit mobile version