യോഗങ്ങളില്‍ ഇനി ബിസ്‌ക്കറ്റിന് പകരം കടലയും ബദാമും; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ സര്‍ക്കലുര്‍

ന്യൂഡല്‍ഹി: ഇനി മുതല്‍ മന്ത്രാലയ തലത്തിലുള്ള ഔദ്യോഗിക യോഗങ്ങളില്‍ ബിസ്‌ക്കറ്റുകളും അനാരോഗ്യകരമായ ഭക്ഷണങ്ങളും വേണ്ടെന്ന് അറിയിച്ചു കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജൂണ്‍ 19നാണ് ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. കൊഴുപ്പ് അടങ്ങിയ പലഹാരങ്ങള്‍ക്ക് പകരം ആരോഗ്യപരമായ ഈന്തപ്പഴം, കടല, ബദാം തുടങ്ങിയ ഭക്ഷപദാര്‍ത്ഥങ്ങളെ നല്‍കാവുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഒട്ടുമിക്ക യോഗങ്ങളിലും ബിസ്‌ക്കറ്റും കൊഴുപ്പ് അടങ്ങിയ പദാര്‍ത്ഥങ്ങളാണ് സാധാരണയായി നെല്‍കാറുള്ളത്. എന്നാല്‍ ഇത് നിര്‍ത്തിവെച്ച് കൊണ്ടുള്ള സര്‍ക്കലുറാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയത്. ഇത്തരം ഭക്ഷണങ്ങള്‍ക്ക് പകരം ആരോഗ്യപരമായ ഭക്ഷണങ്ങളാണ് ഇനി യോഗങ്ങളില്‍ നല്‍കുക.

അതേസമയം പുതിയ സര്‍ക്കലുറില്‍ തൃപ്തരാണെന്ന് ചില ഉദ്യോഗസ്ഥര്‍ പ്രതികരിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോഗ്യത്തിന് ഹാനീകരമായ ഭക്ഷണം ഏതാണെന്ന് ഡോക്ടര്‍ കൂടിയായ ആരോഗ്യമന്ത്രിക്ക് അറിയാമെന്നും സന്തോഷത്തോടെ സര്‍ക്കുലര്‍ സ്വീകരിക്കുന്നുവെന്നും അവര്‍ പ്രതികരിച്ചു.

Exit mobile version