പശു സംരക്ഷണത്തിന്റെ പേരിലുള്ള അതിക്രമം; മധ്യപ്രദേശില്‍ ഗോരക്ഷകര്‍ക്കെതിരെ നിയമം കടുപ്പിച്ച് കോണ്‍ഗ്രസ് സര്‍ക്കാര്‍

ഇനി മധ്യപ്രദേശില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമം നടത്തിയാല്‍ പ്രതികളാക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷയാണ് ലഭിക്കുക

ഭോപ്പാല്‍: രാജ്യത്ത് പശു സംരക്ഷണത്തിന്റെ പേരില്‍ അനുദിനം അക്രമങ്ങള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഗോരക്ഷകര്‍ക്കെതിരെ നിയമം കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍. ഗോ സംരക്ഷണ നിയമപ്രകാരം പ്രതി ചേര്‍ക്കപ്പെട്ടയാളെ ആക്രമിക്കുന്നവര്‍ക്കെതിരായ ശിക്ഷകളാണ് സര്‍ക്കാര്‍ ഇപ്പോള്‍ കര്‍ശനമാക്കിയിരിക്കുന്നത്.

ഗോസംരക്ഷണത്തിന്റെ പേരില്‍ നിയമം കൈയ്യിലെടുക്കുന്നവര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ 25000 മുതല്‍ 50000 രൂപവരെ വരെ പിഴ നല്‍കാനും ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവുശിക്ഷ നല്‍കാനുമാണ് സര്‍ക്കാര്‍ തീരുമാനം. കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റേതാണ് ഈ തീരുമാനം.

ഇനി മധ്യപ്രദേശില്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമം നടത്തിയാല്‍ പ്രതികളാക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷയാണ് ലഭിക്കുക. ഇവര്‍ ഇത് ഒന്നിലേറെ തവണ ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Exit mobile version