ബംഗളൂരു: ഒരു പൊതു പരിപാടിക്കിടെ പ്രതിഷേധവുമായി എത്തിയവരോട് കുപിതനായി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. മോഡിക്ക് വോട്ട് ചെയ്തവരുടെ പരാതി താന്‍ എനതിന് കേള്‍ക്കണമെന്ന് കുമാരസ്വാമി ജനങ്ങളോട് ചോദിച്ചു.
‘നിങ്ങളെല്ലാവരും നരേന്ദ്രമോഡിക്ക് വോട്ട് ചെയ്തവരല്ലേ..? ഇപ്പൊ എന്റെ അടുത്ത് വന്നിരിക്കുന്നു. ഞാനെന്തിന് നിങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കണം. എനിക്ക് നിങ്ങളോട് ഒരു ബഹുമാനവുമില്ല. ലാത്തിച്ചാര്‍ജിന് ഉത്തരവിടണോ?’- പരാതി നല്‍കാനെത്തിയ റായ്ചൂര്‍ താപനിലയത്തിലെ ജീവനക്കാരോട് കുമാരസ്വാമി ചോദിച്ചു.
ഗ്രാമങ്ങളില്‍ താമസിച്ച് ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്ന പരിപാടിയുടെ ഭാഗമായി റായിച്ചൂരില്‍ എത്തിയതായിരുന്നു കുമാരസ്വാമി. കെഎസ്ആര്‍ടിസി ബസില്‍ സഞ്ചരിച്ച് ജനങ്ങളുമായി സംവദിക്കുന്നതിനിടെയാണ് തങ്ങളെ അവഗണിക്കുകയാണെന്നാരോപിച്ച് താപനിലയത്തിലെ ജീവനക്കാര്‍ മുഖ്യമന്ത്രിയെ തടഞ്ഞത്.
