ഉത്തരാഖണ്ഡ് മന്ത്രി അരവിന്ദ് പാണ്ഡ്യയുടെ മകന്‍ കാര്‍ അപകടത്തില്‍ മരിച്ചു

എന്‍എച്ച് 24 ല്‍ വച്ച് വെളുപ്പിന് രണ്ട് മണിക്കാണ് അപകടം നടന്നത്.

ഡറാഡൂണ്‍: ഉത്തരാഖണ്ഡ് മന്ത്രി അരവിന്ദ് പാണ്ഡ്യയുടെ മകന്‍ അങ്കുര്‍ പാണ്ഡ്യ കാറ് അപകടത്തില്‍ മരിച്ചു.
ഘോരക്പൂരില്‍ കല്ല്യാണ ചടങ്ങിന് പോകുന്ന വഴി ഫരീദാബാദില്‍ വച്ചാണ് അപകടം നടന്നത്.

എന്‍എച്ച് 24 ല്‍ വച്ച് വെളുപ്പിന് രണ്ട് മണിക്കാണ് അപകടം നടന്നത്. മന്ത്രിയുടെ മകന്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അപകടത്തില്‍ മറ്റ് രണ്ട് പേരും മരണപ്പെട്ടു.ബിജെപി എംഎല്‍എയാണ് അരവിന്ദ് പാണ്ഡ്യ. ഉത്തരാഖണ്ഡ് മന്ത്രിസഭയില്‍ സ്‌കൂള്‍ ആന്റ് സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രിയാണ്.

Exit mobile version