നാല് രാജ്യസഭാ എംപിമാര്‍ രാജിവെച്ചതിനു പിന്നാലെ ടിഡിപിക്ക് വീണ്ടും തിരിച്ചടി; മുതിര്‍ന്ന നേതാവ് അംബിക കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നു

എന്‍ഡിഎ വിട്ട ചന്ദ്രബാബു നായ്ഡുവിന്റെ തീരുമാനത്തിലും പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാണ്.

ഹൈദരാബാദ്: നാല് രാജ്യസഭാ എംപിമാര്‍ രാജിവെച്ചതിനു പിന്നാലെ ടിഡിപിക്ക് വീണ്ടും തിരിച്ചടി. പ്രമുഖ നേതാവ് അംബിക കൃഷ്ണയും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. എല്ലൂരു എംഎല്‍എയായ അംബിക കൃഷ്ണ സിനിമ നിര്‍മ്മാതാവ് കൂടിയാണ്. ആന്ധ്രയില്‍ ബിജെപിക്ക് എംഎല്‍എമാരോ എംപിമാരോ ഇല്ല.

ടിഡിപി എംഎല്‍എമാരില്‍ ഭൂരിഭാഗം പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്നാണ് ലഭിക്കുന്ന വിവരം. 175 അംഗ സഭയില്‍ 23 എംഎല്‍എമാരാണ് ടിഡിപിക്കുള്ളത്. ഇതില്‍ 14 പേര്‍ വൈകാതെ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. എന്‍ഡിഎ വിട്ട ചന്ദ്രബാബു നായ്ഡുവിന്റെ തീരുമാനത്തിലും പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമാണ്.

Exit mobile version