പരിശീലന വിമാന ഇടപാടില്‍ വന്‍ അഴിമതി; വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കും ഇടനിലക്കാര്‍ക്കുമെതിരെ സിബിഐ കേസ് എടുത്തു

2009ല്‍ 75 പിലാറ്റസ് പരിശീലനവിമാനം വാങ്ങാനായി 350കോടി രൂപ രൂപയുടെ അഴിമതി നടന്നതിന് സിബിഐ ആണ് പിലാറ്റസ് എയര്‍ക്രാഫ്റ്റ് ലിമിറ്റഡ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കരാര്‍ ഇടനിലക്കാര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്

ന്യൂ ഡല്‍ഹി: പരിശീലന വിമാനം വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്ന് കേസില്‍ വ്യോമസേന, പ്രതിരോധ മന്ത്രാലയങ്ങളിലെ ഉദ്യേഗസ്ഥര്‍ക്കെതിരെ കേസെടുത്തു. 2009ല്‍ 75 പിലാറ്റസ് പരിശീലനവിമാനം വാങ്ങാനായി 350കോടി രൂപ രൂപയുടെ അഴിമതി നടന്നതിന് സിബിഐ ആണ് പിലാറ്റസ് എയര്‍ക്രാഫ്റ്റ് ലിമിറ്റഡ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കരാര്‍ ഇടനിലക്കാര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. ഓഫ്‌സെറ്റ് ഇന്ത്യ സൊലൂഷന്‍സ് ഡയറക്ടര്‍മാരായ സഞ്ജയ് ഭണ്ഡാരി, ബിമല്‍ ഡാരന്‍ എന്നിവരാണ് ഇടനിലക്കാര്‍.

കരാര്‍ ലഭിക്കുന്നതിനായി സഞ്ജയ് ഭണ്ഡാരിയും ബിമല്‍ ഡാരനും പിലാറ്റസ് എയര്‍ക്രാഫ്റ്റ് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന സിബിഐ നേരത്തേ കണ്ടെത്തിയിരുന്നു. 2008-ലെ പ്രതിരോധ സംഭരണ നടപടിച്ചട്ടത്തിനു വിരുദ്ധമായി ഇരുകമ്പനികളും 2010ല്‍ സര്‍വീസ് പ്രൊവൈഡര്‍ കരാറില്‍ ഒപ്പിട്ടു. തുടര്‍ന്ന് ചാര്‍ട്ടേഡ് ബാങ്ക് ഡല്‍ഹി ശാഖയിലെ ഓഫ്‌സെറ്റ് ഇന്ത്യ സൊലൂഷന്‍സിന്റെ അക്കൗണ്ടില്‍ പിലാറ്റസ് എയര്‍ക്രാഫ്റ്റ് അഞ്ചു കോടി രൂപ നിക്ഷേപിക്കുകയും ചെയ്തു. പിന്നീട്, ഓഫ്‌സെറ്റ് ഇന്ത്യ സൊലൂഷന്‍സിന്റെ അക്കൗണ്ടുകളില്‍ 350 കോടി രൂപയും നിക്ഷേപിച്ചെന്നുമാണ് സിബിഐയുടെ ആരോപണം.

സംഭവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും വീടുുകളിലും ഓഫീസുകളിലും സിബിഐ യിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച റയ്ഡ് നടന്നു. വരുംദിവസങ്ങളിലും കൂടുതല്‍ റെയ്ഡ് നടക്കുമെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Exit mobile version