കോണ്‍ഗ്രസ് നേതാവിനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കി; ബിജെപി എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍

കോണ്‍ഗ്രസ് നേതാവ് സുഖ്‌റാം ബാംനെയ്ക്ക് നേരെയാണ് ബിജെപി എംഎല്‍എയുടെ മകന്റെ വധഭീഷണി.

ഹാര്‍ദ: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവിനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയ ബിജെപി എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍. ഹാര്‍ദയില്‍ നിന്നുള്ള എംഎല്‍എ കമല്‍ പട്ടേലിന്റെ മകനായ സുദീപ് പട്ടേല്‍ (34) ആണ് അറസ്റ്റിലായത്. ഇയാള്‍ കിര്‍കിയ ജന്‍പഥ് പഞ്ചായത്തംഗമാണ്. കോണ്‍ഗ്രസ് നേതാവ് സുഖ്‌റാം ബാംനെയ്ക്ക് നേരെയാണ് ബിജെപി എംഎല്‍എയുടെ മകന്റെ വധഭീഷണി.

ഏപ്രില്‍ 28 ന് സുദീപ് ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്നാണ് സുഖ്‌റാമിന്റെ പരാതി. ഫേസ്ബുക്ക് പോസ്റ്റില്‍ കമല്‍ പട്ടേലിന്റെ ഭാര്യയുടെ പേരിലുള്ള കാര്‍ഷിക വായ്പ എഴുതി തള്ളിയെന്ന് കുറിച്ചതിന്റെ പേരിലായിരുന്നു ഭീഷണിയെന്നാണ് പരാതിയില്‍ പറഞ്ഞത്. സുദീപ് തന്നെയും കുടുംബത്തെയും അസഭ്യം പറഞ്ഞെന്നും സുഖ്‌റാം ആരോപിച്ചു.

Exit mobile version