കച്ചോരി സമൂസയ്ക്ക് 50 പൈസ, കുട്ടികള്‍ക്ക് 25 പൈസയ്ക്കും; ബാക്കി പലഹാരങ്ങള്‍ക്ക് ഒരു രൂപയും! കച്ചവടം നടത്താന്‍ തുടങ്ങിയിട്ട് 26 വര്‍ഷം, ഒരു രൂപ പോലും കൂട്ടാതെ ഈ കടയുടമ

കച്ചോരിയെ കൂടാതെ പേയാജി, ആലൂര്‍ ചോപ്പ്, മോച്ചാര്‍ ചോപ്പ്, ധോക്കര്‍ ചോപ്പ്, മെഗുനി തുടങ്ങിയ ബംഗാളി പലഹാരങ്ങളും ഘോഷ് തയാറാക്കും.

കൊല്‍ക്കത്ത: 26 വര്‍ഷമായി ബംഗാളിലെ വടക്കന്‍ കൊല്‍ക്കത്തയിലുള്ള മാണിക്ക്തലയില്‍ ഭക്ഷണശാല നടത്തി വരികയാണ് ലക്ഷ്മി നാരായണ്‍ ഘോഷ് എന്ന വ്യക്തി. അന്നത്തെ വില തന്നെയാണ് ഇന്നും നിലനില്‍ക്കുന്നത്. അവിടെ ഏറെ പ്രിയമുള്ളത് കച്ചോരി എന്ന സമൂസയ്ക്കാണ് 50 പൈസ നിരക്കിലാണ് ആ പലഹാരം വില്‍ക്കുന്നത്, കുട്ടികള്‍ക്കാണെങ്കില്‍ 25 പൈസ നിരക്കിലും നല്‍കും.

ഏറ്റവും കൂടുതല്‍ കച്ചോരി വാങ്ങുന്നതാകട്ടെ കുട്ടികളും. എല്ലാ ദിവസവും രാവിലെ 9 മണിക്ക് തന്നെ ഘോഷ് തന്റെ കട തുറക്കും. ഇദ്ദേഹത്തിന്റെ വരവും കാത്ത് അപ്പോഴേക്കും ആളുകളുടെ നീണ്ടനിര തന്നെ ഉണ്ടാകും. രാവിലത്തെ വില്‍പ്പന കഴിഞ്ഞാല്‍ അദ്ദേഹം കടയടച്ച് പോകും. ശേഷം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വരിക. പിന്നെ കച്ചോടം പൊടിപൊടിക്കും.

കച്ചോരിയെ കൂടാതെ പേയാജി, ആലൂര്‍ ചോപ്പ്, മോച്ചാര്‍ ചോപ്പ്, ധോക്കര്‍ ചോപ്പ്, മെഗുനി തുടങ്ങിയ ബംഗാളി പലഹാരങ്ങളും ഘോഷ് തയാറാക്കും. ഇവയ്ക്ക് ഒരു രൂപയാണ് ഘോഷ് ഈടാക്കുന്നത്. ”ഞാന്‍ വില കൂട്ടുകയാണെങ്കില്‍ എല്ലാവര്‍ക്കും വിഷമമാകും. എല്ലാവരും ഇവിടെ അടുത്ത് തന്നെ ഉള്ളവരാണ്. കാലാകാലങ്ങളായി അവര്‍ രാവിലെ ഇവിടെ നിന്നുമാണ് ഭക്ഷണം കഴിക്കുന്നത്. കുട്ടികളും ഇവിടുന്നു തന്നെ ഭക്ഷണം കഴിക്കും. അത് കാണുമ്പോള്‍ എനിക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല.” – ഘോഷ് പറയുന്നു. വില കൂട്ടാത്തതിന്റെ കാരണം കൂടിയാണിതെന്ന് ഘോഷ് എടുത്ത് പറയുന്നു.

Exit mobile version