വാരണാസിയില്‍ മദ്യവും മാംസാഹാരവും വേണ്ട; പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി

രാജ്യത്തിന്റെ ആത്മീയതലസ്ഥാനം എന്നറിയപ്പെടുന്ന വാരാണസിയില്‍ കാശി വിശ്വനാഥ ക്ഷേത്രമുള്‍പ്പെടെ രണ്ടായിരത്തിലേറെ ക്ഷേത്രങ്ങളുണ്ട്.

വാരണാസി: തീര്‍ത്ഥാടന കേന്ദ്രമായ വാരണാസിയില്‍ മദ്യത്തിനും മാംസാഹാരത്തിനും പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. ക്ഷേത്രങ്ങള്‍ക്ക് കാല്‍കിലോമീറ്റര്‍ ചുറ്റളവിലാണ് രണ്ടിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വാരണാസി, വൃന്ദാവന്‍, അയോധ്യ, ചിത്രകൂട്, ദേവ്ബന്ധ്, ദേവശരീഫ്, നൈമിഷാരണ്യ മിശ്രിഖ് എന്നിവടങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു. വാരണാസിയിലെ കാശി വിശ്വനാഥക്ഷേത്രം, മഥുരയില്‍ കൃഷ്ണന്റെ ജന്മസ്ഥലം, അലഹാബാദിലെ ത്രിവേണീസംഗമം എന്നിവിടങ്ങളില്‍ മദ്യത്തിനു നിരോധനമേര്‍പ്പെടുത്താന്‍ എക്‌സൈസ് വകുപ്പിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ക്ഷേത്രങ്ങള്‍ക്കു സമീപം മദ്യ, മാംസാദികള്‍ പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ട് വാരണാസി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ രണ്ടുദിവസം മുന്‍പു പ്രസ്താവനയിറക്കിയിരുന്നു. രാജ്യത്തിന്റെ ആത്മീയതലസ്ഥാനം എന്നറിയപ്പെടുന്ന വാരണാസിയില്‍ കാശി വിശ്വനാഥ ക്ഷേത്രമുള്‍പ്പെടെ രണ്ടായിരത്തിലേറെ ക്ഷേത്രങ്ങളുണ്ട്.

Exit mobile version