കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

രാഷ്ട്രീയ റൈഫിള്‍സും ജമ്മുകാശ്മീര്‍ പോലീസിലെ പ്രത്യേക ഓപ്പറേഷന്‍ ഗ്രൂപ്പും സംയുക്തമായി തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിവെപ്പ് നടത്തുകയായിരുന്നു

കാശ്മീര്‍: ജമ്മുകാശ്മീര്‍ അനന്ത്‌നാഗ് ജില്ലയില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. മൂന്ന് സുരക്ഷ സേനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ദക്ഷിണ കാശ്മീരിലെ അചാബല്‍ പ്രദേശത്ത് രാഷ്ട്രീയ റൈഫിള്‍സും ജമ്മുകാശ്മീര്‍ പോലീസിലെ പ്രത്യേക ഓപ്പറേഷന്‍ ഗ്രൂപ്പും സംയുക്തമായി തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിവെപ്പ് നടത്തുകയായിരുന്നു.

തുടര്‍ന്ന് സുരക്ഷ സേനയും തിരിച്ച് വെടിവെപ്പ് നടത്തി. മരിച്ചവര്‍ ഏത് ഭീകരസംഘടനയില്‍ ഉള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് വെടിവെപ്പ് തുടരുന്നതായാണ് വിവരം. അനന്ത്നാഗ് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയായി നിരന്തരം ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ട്.

Exit mobile version