പശ്ചിമ ബംഗാള്‍ ഡോക്ടര്‍മാരുടെ സമരം; സമവായം കാണാന്‍ മമതാ; സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി ഇന്ന് വൈകിട്ട് ചര്‍ച്ച നടത്തും

അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച വേണ്ടെന്നും ക്യാമറയ്ക്ക് മുന്നില്‍ വേണമെന്നും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു

പശ്ചിമബംഗാള്‍; പശ്ചിമ ബംഗാളില്‍ പണിമുടക്കി സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്ന് വൈകിട്ട് കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്ന് മണിക്ക് നബാനയിലാകും കൂടിക്കാഴ്ച നടത്തുക. നേരത്തെ പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തിലാകും ചര്‍ച്ച എന്ന് അറിയിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.

അടച്ചിട്ട മുറിയില്‍ കൂടിക്കാഴ്ച വേണ്ടെന്നും ക്യാമറയ്ക്ക് മുന്നില്‍ വേണമെന്നും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു. സ്ഥലം മമതാ ബാനര്‍ജിക്ക് തീരുമാനിക്കാമെന്നും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. പശ്ചിമ ബംഗാളിന്റെ താത്ക്കാലിക സെക്രട്ടെറിയറ്റ് സ്ഥിതി ചെയ്യുന്ന മന്ദിരമാണ് നബാന. ഡോക്ടര്‍മാരുടെ സമരം ഏഴാം ദിവസത്തിലേക്ക് കടക്കുന്നതിന് പിന്നാലെയാണ് വിഷയത്തില്‍ ഒത്തുതീര്‍പ്പിന് മമതാ ബാനര്‍ജി ഒരുങ്ങുന്നത്.

അതെസമയം ഡോക്ടറുടെ രാജ്യവ്യാപക പണിമുടക്ക് തുടരുകയാണ്. പശ്ചിമബംഗാളില്‍ ഡോക്ടര്‍ മര്‍ദനമെറ്റതിനെ തുര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍മാരെ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎംഎയാണ് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചത്. അത്യാഹിത വിഭാഗത്തെ ഒഴിവാക്കിയാണ് സമരം. അതെസമയം ഡല്‍ഹി എഐഐഎംഎസ് സമരത്തില്‍ നിന്ന് വിട്ടു നിന്നു.

Exit mobile version