ജനങ്ങള്‍ നല്‍കിയ അവസരം ക്രിയാത്മകമായി നിറവേറ്റും,സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് പ്രതിപക്ഷ സ്വരം പ്രധാനപ്പെട്ടത്; മോഡി

പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിനും ഇന്ന് തുടക്കമായി

ഡല്‍ഹി: ജനങ്ങളുടെ വിശ്വാസം പൂര്‍ണ്ണമായും നിറവേറ്റുമെന്നും അവസരം ക്രിയാത്മകമായി ഉപയോഗിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് പ്രതിപക്ഷത്തിന്റെ സ്വരം പ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിനും ഇന്ന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

പാനലിലെ അംഗമായ കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പടെയുള്ളവര്‍ക്ക് ശേഷം അക്ഷരമാലാക്രമത്തില്‍ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. ഈ സമ്മേളനത്തില്‍ തന്നെ രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റും അവതരിപ്പിക്കും. പ്രോടേം സ്പീക്കറായ ഡോ വീരേന്ദ്രകുമാര്‍ രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിലെത്തി ചുമതലയേറ്റു.

Exit mobile version