ഓടികൊണ്ടിരിക്കെ കാറിന് തീപിടിച്ചു; ആളികത്തിയ കാറില്‍ നിന്ന് ചാടിയിറങ്ങിയ ഡ്രൈവറിന് അത്ഭുത രക്ഷപ്പെടല്‍! വൈറലായി വീഡിയോ

രാകേഷ് ചണ്ടല്‍ എന്നയാളുടെ കാറാണ് മേല്‍പ്പാലത്തിലൂടെ സഞ്ചരിക്കവെ തീപിടിച്ചത്.

ന്യൂഡല്‍ഹി: ഓടികൊണ്ടിരിക്കെ തീപിടിച്ച കാറില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഡ്രൈവറുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ആളികത്തിയ കാറില്‍ നിന്ന് ചാടി ഇറങ്ങിയത് ഏവരെയും അമ്പരപ്പിച്ച ഒന്നാണ്. തീര്‍ത്തും അത്ഭുതം തന്നെയാണ് ആ രക്ഷപ്പെടല്‍ എന്നാണ് സമൂഹമാധ്യമങ്ങളുടെ വിലയിരുത്തല്‍.

രാകേഷ് ചണ്ടല്‍ എന്നയാളുടെ കാറാണ് മേല്‍പ്പാലത്തിലൂടെ സഞ്ചരിക്കവെ തീപിടിച്ചത്. നിമിഷങ്ങള്‍കൊണ്ട് തീ ആളി കത്തുകയുമായിരുന്നു. തീ ആളി പടര്‍ന്ന കാറില്‍ നിന്ന് രാകേഷ് ചാടി ഇറങ്ങുന്നതും തീഗോളമായി മാറിയ കാറ് മുന്നോട്ട് നീങ്ങുന്നതും മറ്റ് വാഹനങ്ങളില്‍ തട്ടുന്നതുമെല്ലാം വീഡോയോയില്‍ പതിഞ്ഞിട്ടുണ്ട്. ഹീറോ ഹോണ്ട ചൗക്കിന് സമീപത്തെ രാജീവ് ചൗക്ക് മേല്‍പ്പാലത്തിലാണ് സംഭവം. ബന്ധുക്കള്‍ക്ക് നല്‍കാനുള്ള ദീപാവലി സമ്മാനങ്ങളുമായി പോകുകയായിരുന്നു രാകേഷ്.

ഒരു ശബ്ദം കാറില്‍ നിന്ന് ഉണ്ടായതിനെ തുടര്‍ന്ന് താന്‍ കാറ് നിര്‍ത്തി പരിശോധിച്ചെന്നും എന്നാല്‍ ഒന്നും ശ്രദ്ധയില്‍ പെടാഞ്ഞതിനാല്‍ യാത്ര തുടരുകയുമായിന്നെന്നും രാക്ഷ് വ്യക്തമാക്കി. പിന്നീടും ഈ ശബ്ദം ഉയരുകയും പെട്ടെന്ന് തന്നെ കാറിന് തീ പിടിക്കുകയുമായിരുന്നു. തീ പിടിച്ചു എന്ന് മനസ്സിലാക്കിയതോടെ താന്‍ ബ്രെയ്ക്ക് ഉപയോഗിച്ച് കാര്‍ നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ബ്രെയ്ക്ക് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് കാറില്‍ നിന്ന് ചാടിയിറങ്ങിയ രാകേഷ് പോലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു.

ബ്രേക്ക് ഇടാന്‍ സാധിക്കാതിരുന്നതിനാല്‍ കാര്‍ അഗ്നിഗോളമായി മുന്നോട്ട് പോയ്‌കൊണ്ടേയിരുന്നു. മുന്‍പോട്ട് നീങ്ങിയ കാര്‍ സമീപത്തെ ഓട്ടോറിക്ഷയില്‍ ഇടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഞാന്‍ സഹായത്തിനായി നിലവിളിച്ചപ്പോഴും കണ്ടുനിന്നവര്‍ എന്നെ സഹായിക്കാതെ അപകടം വീഡിയോയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. താന്‍ അബോധാവസ്ഥയിലായിട്ടും ആരും തന്നെ സഹായിക്കുകയോ വെള്ളം തരുകയോ ചെയ്തില്ല.- രാകേഷ് സങ്കടത്തോടെ പറയുന്നു.

Exit mobile version