പശ്ചിമ ബംഗാളില്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു, നാലു പേര്‍ക്ക് പരിക്ക്, വ്യാപക അക്രമം

പ്രദേശത്ത് വന്‍ കവര്‍ച്ചയുണ്ടെന്നും തങ്ങള്‍ക്ക് ഭയമാണെന്നും സര്‍ക്കാര്‍ സാഹായിക്കണമെന്നും ഗ്രാമവാസികള്‍ പറഞ്ഞതായി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി ബംഗാളിലെ കന്‍കിനാരയിലാണ് ബോംബ് സ്ഫോടനം ഉണ്ടായത്. സ്‌ഫോടന സമയത്ത് മോഷണം നടന്നതായും റിപ്പോര്‍ട്ടുണ്ട്.

പ്രദേശത്ത് വന്‍ കവര്‍ച്ചയുണ്ടെന്നും തങ്ങള്‍ക്ക് ഭയമാണെന്നും സര്‍ക്കാര്‍ സാഹായിക്കണമെന്നും ഗ്രാമവാസികള്‍ പറഞ്ഞതായി ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സ്ഫോടനത്തിന് ശേഷം സ്ഥലത്ത് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ശനിയാഴ്ച പ്രദേശത്ത് അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത്തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ അക്രമം നടന്നതെന്നാണ് സൂചന.

Exit mobile version