കത്വ കൂട്ടബലാത്സംഗ കേസ്; സാഞ്ചിറാം ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം; മൂന്ന് പേര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവ്

2018 ജനുവരിയിലാണ് രാജ്യമെമ്പാടും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവം നടന്നത്. എട്ട് വയസുകാരിയായ മുസ്ലീം പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ക്ഷേത്രത്തില്‍ വെച്ച് ദിവസങ്ങളോളമാണ് അക്രമികള്‍ പീഡനത്തിന് ഇരയാക്കിയത്.

കാശ്മീര്‍: രാജ്യത്തെ നടുക്കിയ കത്വ കൂട്ടബലാത്സംഗ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം.
ഗ്രാമത്തിലെ പൗരപ്രമുഖനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സാഞ്ചിറാം, സുഹൃത്ത് പര്‍വ്വേഷ് കുമാര്‍, ദീപക് കജൂരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം വിധിച്ചത്. ബാക്കി മൂന്ന് പ്രതികളായ ആനന്ദ് മേത്ത, സുരേന്ദര്‍ വര്‍മ്മ, തിലക് രാജ് എന്നീ പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവുമാണ് വിധിച്ചിരിക്കുന്നത്. പത്താന്‍കോട്ട് സെഷന്‍ കോടതിയുടെതാണ് ഉത്തരവ്.

കത്വയില്‍ എട്ട് വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ എട്ട് പ്രതികളായിരുന്നു ഉണ്ടായിരുന്നത്. അതില്‍ ഒരാളെ നേരത്തെ വെറുതെ വിട്ടിരുന്നു. രണ്ടാമത്തെ ആളിന് പ്രായ പൂര്‍ത്തിയാകാത്തതിനാല്‍ വിചാരണ നടന്നിരുന്നില്ല.

2018 ജനുവരിയിലാണ് രാജ്യമെമ്പാടും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവം നടന്നത്. എട്ട് വയസുകാരിയായ മുസ്ലീം പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ക്ഷേത്രത്തില്‍ വെച്ച് ദിവസങ്ങളോളമാണ് അക്രമികള്‍ പീഡനത്തിന് ഇരയാക്കിയത്. ശേഷം കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തു. നാല് പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പ്രതികളാണ് കേസിലുള്ളത്.

നാടോടി സമുദായമായ ബക്കര്‍വാളുകളെ കത്വയിലെ രസാന ഗ്രാമത്തില്‍ നിന്ന് പുറന്തള്ളുകയെന്ന ലക്ഷ്യമിട്ടാണ് കുരുന്നിനെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. ഗ്രാമത്തിലെ പൗരപ്രമുഖനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സഞ്ജി റാമാണ് മുഖ്യ ഗൂഢാലോചകന്‍. ഇയാളുടെ അധീനതയിലുള്ള ക്ഷേത്രത്തിലാണ് പീഡനം നടന്നത്. ഇതുവരെ കേസില്‍ 275 തവണയാണ് ഹിയറിങ് നടന്നത്, 132 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version