ലോകകപ്പ്; ഒസീസിനെതിരെ ഇന്ത്യയ്ക്ക് 36 റണ്ണിന്റെ അത്യുഗ്ര ജയം

കാരി അവസാന ഓവറുകളില്‍ ഗംഭീരമായി കളിച്ചത് സ്‌കോര്‍ 300 ലെത്തിക്കാന്‍ സാഹായിച്ചു

ഓവല്: ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്ക് അത്യൂഗ്രജയം. ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യക്ക് 36 റണ്ണിന്റെ വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്ണെടുത്തു. ശേഷം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 316 റണ്ണിന് ഓള്‍ഔട്ടായി.

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ അലക്സ് കാരി (35 ഒരു സിക്സറും അഞ്ച് ഫോറുമടക്കം പുറത്താകാതെ 55), ആരണ്‍ ഫിഞ്ച് (84 പന്തില്‍ 56), സ്റ്റീവ് സ്മിത്ത് (70 പന്തില്‍ ഒരു സിക്സറും അഞ്ച് ഫോറുമടക്കം 69) എന്നിവരുടെ അര്‍ധ സെഞ്ചുറികള്‍ക്കു ടീമിനെ രക്ഷിക്കാനായില്ല. 25 പന്തില്‍ അര്‍ധ സെഞ്ചുറി നേടി കാരി അവസാന ഓവറുകളില്‍ ഗംഭീരമായി കളിച്ചത് സ്‌കോര്‍ 300 ലെത്തിക്കാന്‍ സാഹായിച്ചു. ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് വീതമെടുത്തു.

ഓപ്പണര്‍ ശിഖര്‍ ധവാന്റെ (109 പന്തില്‍ 16 ഫോറുകളടക്കം 117) തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യയും കോലിയും ചേര്‍ന്ന് സ്‌കോറിങ് വേഗത കൂട്ടി. ഇരുവരും മൂന്നാം വിക്കറ്റില്‍ 81 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ആദ്യ പന്തില്‍ തന്നെ പുറത്താകേണ്ടിയിരുന്ന ഹാര്‍ദികിനെ ഭാഗ്യം തുണച്ചപ്പോള്‍ അടിച്ചെടുത്തത് 48 റണ്‌സാണ്. 27 പന്തില്‍ നാല് ഫോറും മൂന്നു സിക്‌സും സഹിതമായിരുന്നു ഇന്നിങ്‌സ്.

പിന്നീട് ക്രീസിലെത്തിയ എംഎസ് ധോണി അവസാന ഓവറുകളില്‍ കളിക്കാന്‍ ശ്രമിച്ചു. മൂന്നു ഫോറും ഒരു സിക്‌സും കരസ്ഥമാക്കി. 49-ാം ഓവറിലെ ആദ്യ പന്തില്‍ ധോണിയും പുറത്തായി. 14 പന്തില്‍ 27 റണ്‍സായിരുന്നു അവസാന ഓവറിലെ അഞ്ചാം പന്തില്ൃ കോലിയും ക്രീസ് വിട്ടു വിരാട് കോലിയുടെ (77 പന്തില്‍ രണ്ട് സിക്സറും നാല് ഫോറുമടക്കം 82) അര്‍ധ സെഞ്ചുറിയുമാണ് ഇന്ത്യക്കു രക്ഷയായത്.

ഓസ്ട്രേലിയയ്ക്കെതിരേ ഏകദിനത്തില്‍ 2000 റണ്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടം ഓപ്പണര്‍ രോഹിത് ശര്‍മയും സ്വന്തമാക്കി. ഓസീസിനെതിരേ 20 റണ്ണെടുത്തതിനു പിന്നാലെയാണ് രോഹിത് 2000 തികച്ചത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഓസീസിനെതിരേ ആദ്യം 2000 തികച്ചത്.

37 ഇന്നിങ്സുകളിലായാണ് രോഹിത് 2000 റണ്ണെടുത്തത്. ഓസീസിനെതിരേ ഏറ്റവും കൂടുതല്‍ റണ്ണെടുത്ത താരം സച്ചിനാണ്. 3077 റണ്ണാണു സച്ചിന്റെ ആകെ നേട്ടം. വെസ്റ്റിന്‍ഡീസിന്റെ ഡെസ്മണ്ട് ഹെയ്ന്‍സ് (2262 ), വിവിയന്‍ റിച്ചാഡ്സ് (2187) എന്നിവരാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍. രോഹിതാണു നാലാമത്.

Exit mobile version