മുതിര്‍ന്നവരോടുള്ള വ്യക്തി വൈരാഗ്യം തീര്‍ത്തത് രണ്ടര വയസ്സുകാരിയോട്; കൊലപ്പെടുത്തിയ ശേഷം കണ്ണ് ചൂഴ്‌ന്നെടുത്തു! കൊടും ക്രൂരത

ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് പിഞ്ചു കുഞ്ഞിനോട് കൊടുംക്രൂരത.

അലിഗഡ്: മുതിര്‍ന്നവരോടുള്ള വൈരാഗ്യത്തിന്റെ പേരില്‍ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് പിഞ്ചു കുഞ്ഞിനോട് കൊടുംക്രൂരത.

മെയ് 31നാണ് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരികെയാണ് കുട്ടിയുടെ മൃതദേഹം പ്രദേശത്തു നിന്നും കണ്ടെത്തിയത്. കൈകള്‍ ഒടിഞ്ഞ നിലയിലും കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയിലുമായിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടത്. കഴുത്ത് ഞെരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികളിലൊരാള്‍ അയല്‍വാസിയായ സാഹിദ് എന്നയാളാണ്. ഇയാളുമായി കുട്ടിയുടെ അങ്കിളിനും മുത്തശ്ശനും സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയതെന്നുമാണ് കരുതപ്പെടുന്നതെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

Exit mobile version