ലോകപ്രശസ്ത നാടോടി നര്‍ത്തകന്‍ ക്വീന്‍ ഹാരിഷ് വാഹനാപകടത്തില്‍ മരണപ്പെട്ടു

ഗൂമര്‍, കാല്‍ബേലിയ, ചാങ്, ഭവായ് എന്നിവയാണ് ഹാരിഷിന്റെ ലോകശ്രദ്ധയാകര്‍ഷിച്ച ഷോകള്‍.

ജോധ്പുര്‍: ലോകപ്രശസ്ത നാടോടി നര്‍ത്തകനും കലാകാരനുമായ ക്വീന്‍ ഹാരിഷ് വാഹനാപകടത്തില്‍ മരണപ്പെട്ടു. ഹാരിഷിനോടൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് കലാകാരന്മാരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന അഞ്ച് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച രാവിലെ രാജസ്ഥാനിലെ ജോധ്പുരില്‍ വെച്ചാണ് അപകടമുണ്ടായത്. അജ്മീറില്‍ നിന്നും പ്രത്യേക സംവിധാനങ്ങളൊരുക്കിയ വാഹനത്തിലാണ് സംഘം സഞ്ചരിച്ചിരുന്നത്. ഇവരുടെ വാഹനം ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ജയ്‌സല്‍മേര്‍ സ്വദേശിയായ ഹാരിഷ് കുമാര്‍ നെ ക്വീന്‍ ഹാരിഷ് എന്നാണ് അറിയപ്പെടുന്നത്. ഗൂമര്‍, കാല്‍ബേലിയ, ചാങ്, ഭവായ് എന്നിവയാണ് ഹാരിഷിന്റെ ലോകശ്രദ്ധയാകര്‍ഷിച്ച ഷോകള്‍.

Exit mobile version