സുഷമ സ്വരാജിന്റെ പിന്‍ഗാമി ആയതില്‍ അഭിമാനമുണ്ട്; വിദേശകാര്യമന്ത്രി ജയശങ്കറിന്റെ ആദ്യ ട്വീറ്റ്

സുഷമ സ്വരാജ് ജിയുടെ പാത പിന്തുടരാന്‍ കഴിയുന്നതില്‍ അഭിമാനം' എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്

ന്യൂഡല്‍ഹി: സുഷമ സ്വരാജിന് പകരം പുതിയ മോഡി സര്‍ക്കാറില്‍ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റത് ഡോ.എസ് ജയശങ്കര്‍ ആണ്. കേന്ദ്രമന്ത്രി ആയതിന് ശേഷം എല്ലാവര്‍ക്കും നന്ദി അറിയിച്ചിരിക്കുകയാണ് അദ്ദേഹം. ട്വിറ്ററിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്. എല്ലാവര്‍ക്കും നന്ദി അറിയിച്ച മന്ത്രി സുഷമ സ്വരാജിന്റെ പിന്‍ഗാമി ആയതില്‍ അഭിമാനമുണ്ടെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു.

‘എന്റെ ആദ്യത്തെ ട്വീറ്റ്, ആശംസകള്‍ക്ക് എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ഇത്രയും വലിയ ഉത്തരവാദിത്വം ഏല്‍പിക്കപ്പെട്ടതിലൂടെ ഞാന്‍ ആദരിക്കപ്പെട്ടു. സുഷമ സ്വരാജ് ജിയുടെ പാത പിന്തുടരാന്‍ കഴിയുന്നതില്‍ അഭിമാനം’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം വിദേശകാര്യസെക്രട്ടറി ആയിരുന്ന വ്യക്തിയായിരുന്നു ഡോ.എസ് ജയശങ്കര്‍. ഇന്ത്യന്‍ വിദേശകാര്യ സര്‍വീസ് 1977 ബാച്ച് ഉദ്യോഗസ്ഥനായ ജയശങ്കര്‍ 2009-2013 കാലഘട്ടത്തില്‍ ഇന്ത്യയുടെ ചൈനീസ് അംബാസിഡറുമായിരുന്നു.

Exit mobile version