ബിജെപി മിന്നും വിജയം കരസ്ഥമാക്കിയ മെയ് 23 ‘മോഡി ദിവസ്’ ആയി ആചരിക്കണം; ബാബാ രാംദേവ്

ഹരിദ്വാര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം കൈവരിച്ച മെയ് 23ന് ‘മോഡി ദിവസ്’ ആയി ആചരിക്കണമെന്ന് വിവാദ യോഗാഗുരു ബാബ രാംദേവ്. മെയ് 23 ഒരു ചരിത്ര ദിനമാണെന്നും രാംദേവ് പറഞ്ഞു.

പതിനെഴാം ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മിന്നും വിജയമാണ് നേടിയത്. 545 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 303 സീറ്റുകളിലാണ് ബിജെപി വിജയിച്ച് കയറിയത്. കോണ്‍ഗ്രസ് വെറും 52 സീറ്റില്‍ മാത്രമാണ് വിജയിച്ചത്.

മെയ് 30നാണ് രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. 30 വ്യാഴാഴ്ച 7 മണിക്കാണ് നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്. അഞ്ചു വര്‍ഷ കാലാവധി പൂര്‍ത്തിയാക്കി അധികാരത്തില്‍ തിരിച്ചെത്തുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി ഇതോടെ മാറും. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി എന്നിവരാണ് ഇതിനു മുമ്പ് അധികാരം നിലനിര്‍ത്തിയ പ്രധാനമന്ത്രിമാര്‍.

Exit mobile version