കവടി നിരത്തി രോഗം കണ്ടെത്തും! വിചിത്ര രീതിയുമായി ഒരു ആശുപത്രി

യ്പൂരിലെ യൂനിക് സംഗീത മെമ്മോറിയല്‍ ആശുപത്രിയിലാണ് വിചിത്ര സംഭവം നടന്നത്. ആധിനിക വൈദ്യശാസ്ത്രം നേടിയ ഡോക്ടര്‍മാര്‍ ആണ് ഇവിടെ ചികിത്സിക്കുന്നത് എന്നതാണ് ഏറെ അമ്പരപ്പിക്കുന്ന ഒരു കാര്യം.

ജയ്പൂര്‍: ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ രോഗികളുടെ അസുഖം കണ്ടെത്താന്‍ മന്ത്രവാദവും ജ്യോതിഷവുമായി ഒരു ആശുപത്രി. ജയ്പൂരിലെ യൂനിക് സംഗീത മെമ്മോറിയല്‍ ആശുപത്രിയിലാണ് വിചിത്ര സംഭവം നടന്നത്. ആധിനിക വൈദ്യശാസ്ത്രം നേടിയ ഡോക്ടര്‍മാര്‍ ആണ് ഇവിടെ ചികിത്സിക്കുന്നത് എന്നതാണ് ഏറെ അമ്പരപ്പിക്കുന്ന ഒരു കാര്യം. ഈ രീതിയിലൂടെ രോഗികള്‍ക്ക് ഒരു മാനസികമായ പിന്തുണ ലഭിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ജയ്പൂരിലെ വൈശാലി നഗരിലാണ് ഈ ഹോസ്പിറ്റല്‍ സ്ഥിതി ചെയ്യുന്നത്.

‘ ഞങ്ങളിവിടെ ജ്യോതിഷവും മെഡിക്കല്‍ സയന്‍സും ചേര്‍ത്തുള്ള ഒരു ചികിത്സാ രീതിയണ് നടത്തുന്നത്. ഇത് രോഗികള്‍ക്ക് തികച്ചും ഗുണകരമായ ഒന്നാണ്. നമ്മുടെ ഭാരത സംസ്‌കാരത്തില്‍ ജ്യോതിഷത്തിന് ഒരു പ്രധാന പങ്കാണ് ഉള്ളത്. പണ്ഡിറ്റ് അഖിലേഷ് ശര്‍മ്മ എന്ന ജ്യോതിഷനാണ് ഇത്തരത്തില്‍ ആശുപത്രിയില്‍ എത്തുന്ന രോഗികളെ സഹായിക്കാനായി എത്തുന്നത്.

ഇവിടെ എത്തുന്ന രോഗികളോട് ആദ്യം ആവശ്യപ്പെടുന്നത് അവരുടെ ജനനതീയതിയും സമയവുമാണ്. ഇത് ഗണിച്ച് ജ്യോത്സ്യന്‍ രോഗിയുടെ യഥാര്‍ത്ഥ പ്രശ്‌നം കാട്ടിത്തരുമെന്നാണ് സര്‍ജനായ ഡോ. മഹേഷ് കുല്‍ക്കര്‍ണിയുടെ അഭിപ്രായം. ഇത്തരത്തില്‍ ചികിത്സയ്ക്കായി ജ്യോതിഷത്തിന്റെ സഹായം തേടുന്നതില്‍ രോഗികള്‍ക്ക് പ്രശ്‌നമില്ലെന്നാണ് ഇവര്‍ പറയുന്നത്.

Exit mobile version