പതിനേഴാം ലോക്‌സഭയില്‍ മുസ്ലീം പ്രാതിനിധ്യം ഉയര്‍ന്നു; ഏറ്റവും കൂടുതല്‍ പേര്‍ കോണ്‍ഗ്രസില്‍ നിന്ന്; ബിജെപിയില്‍ നിന്ന് ഒരാള്‍ മാത്രം

ന്യൂഡല്‍ഹി; പതിനേഴാം ലോക്‌സഭയിലെ മുസ്ലീം എംപിമാരുടെ എണ്ണം കഴിഞ്ഞ തവണത്തേക്കാള്‍ ഉയര്‍ന്നു. പതിനാറാം ലോക്‌സഭയേക്കാള്‍ അഞ്ച് മുസ്ലീം എംപിമാരാണ് പതിനേഴാം ലോക്‌സഭയിലുള്ളത്. ഇരുപത്തി ഏഴ് മുസ്ലീം എംപിമാരാണ് പതിനെഴാം ലോക്‌സഭയിലുള്ളത്. കഴിഞ്ഞ തവണ അത് ഇരുപത്തി രണ്ട് പേരായിരുന്നു.

ബിജെപിയില്‍ നിന്നും ഒരു മുസ്ലീം എംപിമാത്രമാണ് പതിനെഴാം ലോകസഭയിലുള്ളു. പ്രതിപക്ഷത്തു നിന്നാണ് ബാക്കി മുസ്ലീം എംപിമാര്‍. സൗമിത്ര ഖാനാണ് ബിജെപിയുടെ ഏക മുസ്ലീം എംപി. ബംഗാളില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിക്ക് എതിരെ മത്സരിച്ചാണ് സൗമിത്ര ജയിച്ചത്.

എന്‍ഡിഎയില്‍ ആകെ രണ്ട് ബിജെപി എംപിമാരാണ് ഉള്ളത്. സൗമിത്രയെ കൂടാതെ ലോക്ജന ശക്തി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മഹ്ബൂബ് അലി ഖയ്‌സറാണ് എന്‍ഡിഎയിലെ മറ്റൊരു മുസ്ലീം എംപി. ബിഹാറിലെ ഖഗാരിയയില്‍ നിന്നാണ് മഹ്ബൂബ് ജയിച്ചത്.

ഏറ്റവും കുറവ് മുസ്ലീം പ്രാതിനിധ്യം ഉണ്ടായിരുന്നത് പതിനാറാം ലോക്‌സഭയിലായിരുന്നു. പതിനഞ്ചാം ലോക്‌സഭയില്‍ മുസ്ലീം എംപിമാരുടെ എണ്ണം 33 ആയിരുന്നു.1980 ലായിരുന്നു ഏറ്റവും കൂടുതല്‍ മുസ്ലീം എംപിമാര്‍ ഉണ്ടായിരുന്നത്. 49 പേര്‍.

കൂടുതല്‍ മുസ്ലീം എംപിമാര്‍ കോണ്‍ഗ്രസില്‍ നിന്നും തൃണമൂലില്‍ നിന്നുമാണ്. കേരളത്തില്‍ നിന്ന് മൂന്ന് മുസ്ലീം എംപിമാരും ഉണ്ട്.

Exit mobile version