ഉറക്കം കെടുത്തിയ കോഴിക്കെതിരെ പരാതിയുമായി യുവതി പോലീസ് സ്റ്റേഷനില്‍

പൂനെ: കോഴിയുടെ കൂവല്‍ സഹിക്കവയ്യാതെ പരാതിയുമായി യുവതി പോലീസ് സ്റ്റേഷനില്‍. രാവിലെ തന്നെയുള്ള കോഴിയുടെ കൂവല്‍കേട്ടാണ് താന്‍ ഉണരുന്നത് ഇത് തന്റെ ഉറക്കം കെടുത്തുന്നു തുടങ്ങിയകാര്യങ്ങളാണ് യുവതി പരാതിയില്‍ പറയുന്നത്. കോഴിക്കും കോഴിയുടെ ഉടമയ്ക്കുമെതിരെയാണ് പരാതി.

മഹാരാഷ്ട്രിലെ പൂനെയിലാണ് സംഭവം. കേഴിയുടെ ഉടമസ്ഥനെതിരെയാണ് യുവതി പരാതി നല്‍കിയത്.
സംരത് പോലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ചയാണ് കോഴി ഉടമക്കെതിരെയുള്ള പരാതി രേഖപ്പെടുത്തിയത്.

പരാതി നല്‍കിയ യുവതി ഈ പ്രദേശത്ത് സ്ഥിര താമസക്കാരിയല്ലെന്ന് പറയപ്പെടുന്നു. യുവതിയുടെ സഹോദരിയുടെ വീടാണിത്. കുറച്ച് ദിവസത്തേക്ക് താമസിക്കാന്‍ എത്തിയതാണ് യുവതി. പരാതി നല്‍കിയതിന് പിന്നാലെ തന്നെ സ്ത്രീ സ്ഥലം വിട്ടെന്നും പോലീസ് പറഞ്ഞു. അതേസമയം തന്റെ സഹോദരിക്ക് ചെറിയ മാനസിക പ്രശ്‌നങ്ങളുള്ളതായും പരാതിയെക്കുറിച്ച് അറിഞ്ഞ യുവതി പോലീസിനോട് പറഞ്ഞു.

Exit mobile version