പതിനാറാം ലോക്‌സഭ പിരിച്ചുവിട്ടു; നടപടി കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശയെ തുടര്‍ന്ന്

ന്യൂഡല്‍ഹി: പതിനാറാം ലോക്‌സഭാ പിരിച്ചുവിട്ടു. കേന്ദ്ര മന്ത്രിസഭയുടെ ശിപാര്‍ശയെ തുടര്‍ന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ലോക്‌സഭ പിരിച്ചുവിട്ടത്. കഴിഞ്ഞ ദിവസം നരേന്ദ്ര മോഡി രാജിവെച്ചിരുന്നു. രാഷ്ട്രപതിയെ നേരില്‍ കണ്ടാണ് രാജിക്കത്ത് സമര്‍പ്പിച്ചത്.

അതെസമയം ഇന്ന് ബിജെപി പാര്‍ലമെന്റി യോഗം ചേരും. യോഗം മോഡിയെ വീണ്ടും നേതാവായി തെരഞ്ഞെടുത്തെക്കും. അങ്ങനെയെങ്കില്‍ ഇന്ന് തന്നെ ഗവണ്‍മെന്റ് രൂപീകരിക്കുമെന്ന അവകാശ വാദം ഉന്നയിച്ച് മോഡി രാഷ്ട്രപതിയെ കാണുമെന്നാണ് സൂചന.

ഈ മാസം 30ന് പുതിയ മന്ത്രിസഭ അധികാരത്തില്‍ വരുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന വാര്‍ത്തകള്‍. രണ്ടാം മോഡി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ കാണുമെന്നും സൂചനയുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും മന്ത്രി സഭയില്‍ ഇടം പിടിച്ചേക്കും.

Exit mobile version