ലോക്‌സഭാ ചരിത്രത്തിൽ ഏറ്റവും ഉയർന്ന സ്ത്രീപ്രാതിനിധ്യം

ന്യൂഡല്‍ഹി; ലോക്സഭാ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ത്രീ മുന്നേറ്റത്തിന്റെ വലിയ നേട്ടം പറയാനുണ്ട് ഈ തെരഞ്ഞെടുപ്പിന്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്ത്രീ പ്രാതിനിധ്യം ഈ തെരഞ്ഞെടുപ്പിലൂടെ 17ാം ലോക്‌സഭയിലേക്ക് ഉണ്ടായെന്നതാണ് അത്. ഏറ്റവും കൂടുതല്‍ വനിതാ എംപി മാര്‍ ബിജെപിയില്‍ നിന്നാണ്.

ഇക്കുറി 41 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി രാജ്യത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ മമതയ്ക്കും അഭിമാനിക്കാനുണ്ട്. 17 സ്ത്രീകളില്‍ 11 പേരും ഇനി ലോക്‌സഭയിലുണ്ടാകുമെന്നതാണത്. സോണിയാ ഗാന്ധി, മനേക ഗാന്ധി, സ്മൃതി ഇറാനി, ഹേമ മാലിനി, കനിമൊഴി കരുണാനിധി എന്നിവരാണ് ലോക്‌സഭയിലേക്ക് യോഗ്യത നേടിയവരില്‍ പ്രമുഖര്‍.

Exit mobile version