തെരഞ്ഞെടുപ്പ് വിജയത്തില്‍ മോഡിയെ അഭിനന്ദിച്ച് കായിക താരങ്ങളും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കാഴ്ചവെച്ച മോഡിയെ
അഭിനന്ദിച്ച് കായികതാരങ്ങളും. വീരേന്ദര്‍ സെവാഗ്, സാനിയ മിര്‍സ, ഹര്‍ഭജന്‍ സിങ്ങ്, ശിഖര്‍ ധവാന്‍ തുടങ്ങിയ താരങ്ങള്‍ അഭിനന്ദനവുമായി രംഗത്തു വന്നു. ബിജെപി ടിക്കറ്റില്‍ മത്സരിച്ച് വിജയം കണ്ട ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനേയും അഭിനന്ദിക്കാന്‍ ഹര്‍ഭജന്‍ മറന്നില്ല.

‘എന്റെ സഹോദരന്‍ ഗംഭീറിന് അഭിനന്ദനങ്ങള്‍, ബിജെപി നിങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജിക്കട്ടെ ‘ഇതായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്. ഗംഭീര്‍ ഇതിന് മറുപടിയും നല്‍കി. നിങ്ങളുടെ അഭിനന്ദനം എനിക്ക് വിലമതിക്കാനാകാത്തതാണ്. ഒരുപാടു പേരുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷ. ഗംഭീര്‍ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍, നിങ്ങള്‍ക്ക് അഭിനന്ദനം, ഒപ്പം എല്ലാ ആശംസയും നേരുന്നു. സാനിയ മിര്‍സ ട്വീറ്റ് ചെയ്തു. ബിജെപിക്കും നരേന്ദ്ര മോഡിക്കും രണ്ടാം ഇന്നിങ്സിന് അഭിനന്ദനങ്ങള്‍. മുന്നിലുള്ളത് മികച്ച അഞ്ചു വര്‍ഷങ്ങളാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതായിരുന്നു ധവാന്റെ ട്വീറ്റ്. അതേസമയം കേരളത്തില്‍ നിന്നടക്കം നിരവധി പേരാണ് രാജ്യത്തുണ്ടായ മോഡി തരംഗത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് എത്തിയത്.

Exit mobile version