‘എന്റെ പ്രാഥമിക പരിഗണന സമാധാനത്തിനും വികസനത്തിനുമാണ്’; പാകിസ്താന്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് മോഡി

പാകിസ്താന്‍ പ്രധാനമന്ത്രിക്ക് ട്വിറ്ററിലൂടെയാണ് മോഡി മറുപടി നല്‍കിയത്

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോള്‍ ഉത്തരേന്ത്യ മുഴുവന്‍ തൂത്തുവാരി എന്‍ഡിഎ വീണ്ടും അധികാരത്തില്‍ എത്തിയിരിക്കുകയാണ്. ഈ അവസരത്തില്‍ മോഡിയെ അഭിനന്ദിച്ച് നിരവധി ലോക നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ മോഡിയെ അഭിനന്ദിച്ച പാകിസ്താന്‍ പ്രധാനമന്ത്രിക്ക് ട്വിറ്ററിലൂടെയാണ് മോഡി മറുപടി നല്‍കിയത്.

‘താങ്ങളുടെ നല്ല വാക്കുകള്‍ക്ക് ഞാന്‍ കൃതജ്ഞത അറിയിക്കുന്നു. എല്ലായ്‌പ്പോഴും ഞാന്‍ പ്രാഥമിക പരിഗണന നല്‍കിയത് പ്രദേശങ്ങളിലെ വികസനത്തിനും സമാധാനത്തിനുമാണ്’ മോഡി ട്വിറ്ററില്‍ കുറിച്ചു.

തെരഞ്ഞെടുപ്പ് വിജയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും സഖ്യകക്ഷികള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിച്ചും ദക്ഷിണേഷ്യയുടെ വികസനത്തിന് മോഡിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കരുതുന്നതായുമാണ് ഇമ്രാന്‍ ഖാന്‍ അഭിനന്ദന സന്ദേശത്തില്‍ കുറിച്ചത്.

Exit mobile version