ചാണകം ചവിട്ടാത്ത കേരളം; ട്രോളുകളുടെ പൂരം

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്ന് തുടങ്ങിയതോടെ ഒപ്പം ട്രോളുകളും ഇറങ്ങി. ബിജെപിയും, കോണ്‍ഗ്രസും, എല്‍ഡിഎഫും ട്രോളില്‍ ഒട്ടും പിന്നില്‍ അല്ല. കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെണ്ണല്‍ പുരോഗമിച്ചി കൊണ്ടിരിക്കുകയാണ്. അതേസമയം അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഈ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും എല്‍ഡിഎഫും നേരിട്ടത്. കേരളത്തില്‍ സിപിമ്മിനെതിരെയാണ് ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഉയരുന്നത്. എന്നാല്‍ തോല്‍വി ഒരു പരാജയം അല്ലെന്ന് പ്രതകരിച്ചികൊണ്ടാണ് മറ്റു പാര്‍ട്ടികള്‍ക്കെതിരെയുള്ള എല്‍ഡിഎഫിന്റെ ട്രോളുകള്‍.

അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഈ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും എല്‍ഡിഎഫും നേരിട്ടത്. വിജയിക്കുമെന്ന് എതിരാളികള്‍ പോലും കരുതിയ മണ്ഡലങ്ങളില്‍ സിപിഎമ്മിന് അടിതെറ്റി. സിപിഎം കുത്തകയെന്ന് അറിയപ്പെടുന്ന പാലക്കാട്, ആറ്റിങ്ങല്‍, കാസര്‍കോട്, ആലത്തൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് തൂത്തുവാരി. എന്നാല്‍, സംസ്ഥാന ലോക്‌സഭ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ തൂത്തുവാരലുകള്‍ പുതിയ കാര്യമല്ല. നാല് തവണയാണ് എതിരാളികളെ നിഷ്പ്രഭമാക്കി വിജയം കൊയ്തത്. ഇതില്‍ മൂന്ന് തവണയും ‘ഇര’യായതും സിപിഎമ്മാണ് എന്നത് ചരിത്ര വസ്തുതയാണ്.

Exit mobile version